Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:28 AM IST Updated On
date_range 22 Nov 2021 5:28 AM ISTസൗഹൃദസന്ദേശവുമായി ജമാഅത്തെ ഇസ്‌ലാമി അസി. അമീർ ബിഷപ് ഹൗസിലെത്തി
text_fieldsbookmark_border
Attn: must കായംകുളം: സൗഹൃദത്തിൻെറ ഇൗടുറ്റ സന്ദേശവുമായി ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റൻറ് അമീറിൻെറ ബിഷപ് ഹൗസ് സന്ദർശനം. അസി. അമീർ പി. മുജീബ് റഹ്മാനാണ് മാവേലിക്കര രൂപത ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസിനെ സന്ദർശിച്ചത്. സൗഹൃദങ്ങൾ നഷ്ടമാകുന്ന പുതിയകാലത്ത് ബന്ധങ്ങൾ നിലനിർത്തുന്നതിൻെറ പ്രസക്തിയായിരുന്നു ചർച്ചാവിഷയം. 'ഇസ്ലാം ആശയസംവാദത്തിൻെറ സൗഹൃദ നാളുകൾ' സന്ദേശത്തിൽ നടക്കുന്ന കാമ്പയിനിൻെറ ഭാഗമായിട്ടായിരുന്നു സന്ദർശനം. ആശയങ്ങളുടെ കൈമാറ്റത്തിലൂടെ ഊർജസ്വലമായ സംവാദങ്ങൾ സാധ്യമാകണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. നാടിൻെറ സാമൂഹിക പരിവർത്തനങ്ങൾക്ക് മതങ്ങൾ നിർവഹിക്കുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണ്. നാടിൻെറ നന്മയും സൗഹൃദവും നിലനിൽക്കുന്നതിൽ നിർണായക സംഭാവനകളാണ് മതങ്ങൾ നൽകിയിട്ടുള്ളത്. സൗഹാർദത്തിൻെറ പാരമ്പര്യം തുടർന്നും നിലനിൽക്കാൻ ഈടുറ്റ ബന്ധങ്ങൾ ആവശ്യമാണ്. സൗഹൃദ സന്ദർശനങ്ങൾ വർധിപ്പിക്കുന്നതിലൂടെ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിയും. ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി, ജില്ല സമിതി അംഗങ്ങളായ ഡോ. ഒ. ബഷീർ, വൈ. ഇർഷാദ്, യു. ഷൈജു, ഏരിയ ഭാരവാഹികളായ എ. നാസർ, ഒ. അബ്ദുല്ലക്കുട്ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചിത്രം :APLKY5JIHKYLM മാവേലിക്കര ബിഷപ് ഹൗസിൽ രൂപത അധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസുമായി ജമാഅത്തെ ഇസ്‌ലാമി അസി. അമീർ പി. മുജീബ് റഹ്മാൻ കൂടിക്കാഴ്ച നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
