Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:34 AM IST Updated On
date_range 16 Nov 2021 5:34 AM ISTഎ.എസ് കനാൽ സംരക്ഷണഭിത്തി ഇടിയുന്നു; അന്വേഷണംവേണെമന്ന് നാട്ടുകാർ
text_fieldsbookmark_border
lead package മണ്ണഞ്ചേരി: എ.എസ്.കനാൽ സംരക്ഷണഭിത്തി തുടർച്ചയായി ഇടിയുന്നതിൽ അന്വേഷണം വേണമെന്ന് നാട്ടുകാർ. ആനകുത്തി പാലത്തിനു സമീപം 20 മീറ്റർ നീളത്തിലും പാം ഫൈബറിനു പിന്നിൽ 22 മീറ്റർ നീളത്തിലുമാണ് ഭിത്തി തകർന്നത്. ഇതിനോട് ചേർന്ന് വൈദ്യുതി തൂണുകൾ നിലംപൊത്താതിരുന്നത് വൻ അപകടമാണ് ഒഴിവായത്. വലിയ കലവൂർ ബണ്ടിന് സമീപത്തായി നിർമിച്ച ബണ്ടും തകർന്നു. സമീപത്തെ വൈദ്യുതി പോസ്റ്റിൻെറ സ്റ്റേ പോസ്റ്റ് മറിഞ്ഞു. മാസങ്ങൾക്ക് മുമ്പ് പണി പൂർത്തീകരിച്ച കലവൂർ പാലം മുതൽ വലിയ കലവൂർ ക്ഷേത്രം വരെയാണ് സംരക്ഷണഭിത്തി തുടർച്ചയായി ഇടിയുന്നത്. കിഫ്ബി ഫണ്ടിൽപ്പെടുത്തി എ.എസ് കനാൽ നവീകരണവും ഇതിനു സമാന്തരമായി റോഡും സംരക്ഷണഭിത്തിയും നിർമിക്കുന്നതിനാണ് തുക വകയിരുത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിവരങ്ങൾ ആരാഞ്ഞ് നടപടി സ്വീകരിക്കുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. അജിത് കുമാർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story