Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരണ്ടാംകൃഷി...

രണ്ടാംകൃഷി നശിച്ചവർക്ക്​​ നഷ്​ടപരിഹാരം നൽകുമെന്ന്​ കൃഷിമന്ത്രി

text_fields
bookmark_border
lead package കുട്ടനാട്: രണ്ടാംകൃഷി നശിച്ച കർഷകർക്ക്​ നഷ്​ടപരിഹാരം നൽകുമെന്ന്​ കൃഷിമന്ത്രി പി. പ്രസാദ്. വിളനാശം സംഭവിച്ച കുട്ടനാട്ടിലെ പാടശേഖരങ്ങൾ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നഷ്​ടത്തിന്​ ആനുപാതികമായിട്ടാകും നഷ്​ടപരിഹാരം. കൃഷിവകുപ്പി​ൻെറ കണക്കുപ്രകാരം ഏക്കറിന്​ 15 ക്വിൻറലാണ് മിനിമം വിളവ്​ കണക്കാക്കുന്നത്. 15 ക്വിൻറലിൽ താഴെ വിളവുള്ളവർക്ക്​ പി.ആർ.എസി​ൻെറ അടിസ്ഥാനത്തിലാകും നഷ്​ടപരിഹാരം തിട്ടപ്പെടുത്തുക. ഏക്കറിന്​ 10 ക്വിൻറൽ വിളവ്​ ലഭിച്ചാൽ അവശേഷിക്കുന്ന അഞ്ച്​ ക്വിൻറലി​ൻെറ വിലയാകും നൽകാൻ ആലോചിക്കുന്നത്. നഷ്​ടം തിട്ടപ്പെടുത്താൻ കൃഷി ഓഫിസർമാരെ കാത്തുനിൽക്കേണ്ടതില്ല. വിളനാശത്തി​ൻെറ ചി​ത്രം കൃഷിഭവനിൽ ഹാജരാക്കിയാൽ മതിയാകും. മടവീഴ്​ചയുണ്ടായ പാടശേഖരങ്ങളിലും പാടശേഖരസമിതികൾ കൃഷി ഓഫിസർമാർ എത്തുന്നതിനായി കാത്തുനിൽക്കേണ്ടതില്ല. സ്വന്തം നിലയിൽ മടകുത്തിയശേഷം മടയുടെ ചിത്രം കൃഷിഭവനിൽ ഏൽപിച്ചാൽ മതി. കർഷകർക്കുള്ള പരമാവധി സഹായം നൽകുന്നത്​ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ------ APL MINISTER PRASAD കൃഷിനാശമുണ്ടായ കുട്ടനാട്ടിൽ കൃഷിമന്ത്രി പി. പ്രസാദ്​ എത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story