Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജീലാനി അനുസ്മരണം

ജീലാനി അനുസ്മരണം

text_fields
bookmark_border
ജീലാനി അനുസ്മരണം
cancel
അമ്പലപ്പുഴ: കാക്കാഴം മുഹ്​യിദ്ദീന്‍ ജുമാമസ്​ജിദിൽ ജീലാനി അനുസ്​മരണത്തിനും ആണ്ടുനേർച്ചക്കും തുടക്കമായി. ഈ വർഷവും കോവിഡ് കണക്കിലെടുത്ത് പൊതുസമ്മേളനം ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. ശനിയാഴ്​ച വൈകീട്ട് നടന്ന ചന്ദനക്കുട കൊടിയേറ്റ്​ വൈസ് പ്രസിഡൻറ്​ എം. മുഹമ്മദ് കോയ, ജനറൽ സെക്രട്ടറി എ. മുഹമ്മദ് മുസ്​തഫ എന്നിവർ ചേർന്ന്​ നിർവഹിച്ചു. മതസൗഹാർദത്തി​ൻെറ പ്രതീകമായാണ് കാക്കാഴം മുഹ്​യിദ്ദീൻ ജുമാമസ്​ജിദ്​ ചന്ദനക്കുടം അറിയപ്പെടുന്നതെന്ന് പ്രസിഡൻറ്​ അഡ്വ. എ. നിസാമുദ്ദീൻ പറഞ്ഞു. കാക്കാഴം പള്ളിക്കാവ് കുടുംബത്തിൽനിന്നാണ് ചന്ദനക്കുട നേർച്ചക്കുള്ള കൊടിക്കയർ എത്തിക്കുന്നത്. ഞായറാഴ്​ച രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണി വരെ അന്നദാനം നടക്കും. തുടർന്ന് ചന്ദനക്കുട നേർച്ചക്ക് കൊടിയിറങ്ങും. -------- (ചിത്രം... കാക്കാഴം മുഹ്​യിദ്ദീന്‍ ജുമാമസ്​ജിദിൽ ചന്ദനക്കുടത്തിന്​ വൈസ് പ്രസിഡൻറ് എം. മുഹമ്മദ് കോയ, ജനറൽ സെക്രട്ടറി എ. മുഹമ്മദ് മുസ്തഫ എന്നിവർ ചേർന്ന്​ കൊടിയേറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story