Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:31 AM IST Updated On
date_range 16 Nov 2021 5:31 AM ISTരാഷ്ട്രശിൽപിയെ തമസ്കരിക്കരുത്
text_fieldsbookmark_border
Attn: must കായംകുളം: രാഷ്ടശിൽപിയായിരുന്ന ജവഹർലാൽ നെഹ്റുവിൻെറ സേവനങ്ങളെ തമസ്‌കരിക്കാനുള്ള കേന്ദ്രസർക്കാറിൻെറ ശ്രമം പ്രതിഷേധാർഹമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എ.ജെ. ഷാജഹാൻ പറഞ്ഞു. നെഹ്റുവിൻെറ ജന്മദിനത്തിൽ കോൺഗ്രസ് ഭവനിൽ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്ത് ബ്ലോക്ക് പ്രസിഡൻറ് കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചേലക്കാട്ട് രാധാകൃഷ്ണൻ, എ.പി. ഷാജഹാൻ, ചന്ദ്രഗോപിനാഥ്, കെ.സി. കൃഷ്ണകുമാർ, രാജേന്ദ്രക്കുറുപ്പ്, എ.എം. കബീർ, ഇ.എം. അഷ്‌റഫ്, ലേഖ സോമരാജൻ, രാജേഷ് ഭരണിക്കാവ്, ബാബു ചെമ്പിലെത്ത്, ലത്തീഫ്, ഭാർഗവൻ പിള്ള എന്നിവർ സംസാരിച്ചു. ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് കെ.പി.സി.സി സെക്രട്ടറി ഇ. സമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അൻസാരി കോയിക്കലേത്ത് അധ്യക്ഷത വഹിച്ചു. എ. ഹസൻകോയ, ഇ.എം. അഷ്റഫ്, ലത്തീഫ് മറ്റപ്പള്ളിൽ, ഷാജി വർഗീസ്, അസീം അംബിരേത്ത്, അജി സാമുവൽ, രമണൻ, കോയ, പുഷ്പാകരൻ എന്നിവർ സംസാരിച്ചു. കൃഷ്ണപുരം നോർത്ത്, സൗത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങ് കെ.പി.സി.സി സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുത്തിനിത്താഴ രഘുനാഥൻ അധ്യക്ഷത വഹിച്ചു. സൗത്ത് മണ്ഡലം പ്രസിഡൻറ് നവാസ് വലിയവീട്ടിൽ, ചിറപ്പുറത്ത് മുരളി, എം. നദീർ, കെ.എം. ബഷീർ, തോമസ് മാത്യു, മോഹനൻ, വാസുദേവൻ ആബാടി തുടങ്ങിയവർ സംസാരിച്ചു. -------------- ചിത്രം: APLKY2CONGRES കായംകുളം കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച നെഹ്റു ജന്മദിന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
