Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:28 AM IST Updated On
date_range 16 Nov 2021 5:28 AM ISTറവന്യൂ ജീവനക്കാർ നാടിെൻറ കാവലാളാകണം -പി. പ്രസാദ്
text_fieldsbookmark_border
റവന്യൂ ജീവനക്കാർ നാടിൻെറ കാവലാളാകണം -പി. പ്രസാദ് ചേർത്തല: അവശേഷിക്കുന്ന തണ്ണീർത്തടങ്ങളും നെൽവയലുകളും നിലനിർത്തി നാടിനെ സംരക്ഷിക്കുന്ന കാവലാളായി ഓരോ റവന്യൂ ജീവനക്കാരനും മാറണമെന്ന് മന്ത്രി പി. പ്രസാദ്. ചേർത്തല എൻ.എസ്.എസ് യൂനിയൻ ഹാളിൽ കേരള റവന്യൂ ഡിപ്പാർട്മൻെറ് സ്റ്റാഫ് അസോ. ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം നിലവിലുണ്ടെങ്കിലും അത് പാലിക്കപ്പെടാൻ നമ്മൾ ജാഗരൂകരാകണം. തണ്ണീർത്തടങ്ങൾ ഇല്ലാതായാൽ സർവനാശത്തിലേക്കാണ് നാട് പോകുന്നത്. നാടിൻെറ ദുരന്തത്തിന് കാരണം ആവാസവ്യവസ്ഥയിലുണ്ടായ മാറ്റമാണ്. റവന്യൂ ജീവനക്കാർ ഇക്കാര്യത്തിൽ അൽപമൊന്നു കണ്ണടച്ചാൽ വലിയ ദുരന്തമായിരിക്കും ഫലമെന്നും മന്ത്രി പറഞ്ഞു. കെ.ആർ.ഡി.എസ്.എ ജില്ല പ്രസിഡൻറ് വി. തങ്കച്ചൻ അധ്യക്ഷതവഹിച്ചു. ജോയൻറ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൻ ആർ. ഉഷ, സംസ്ഥാന സെക്രട്ടറി പി.എസ്. സന്തോഷ്കുമാർ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.എം നജീം, ജില്ല സെക്രട്ടറി വി.എസ്. സൂരജ്, എൻ.എസ് ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
