Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:28 AM IST Updated On
date_range 16 Nov 2021 5:28 AM ISTപാണാവള്ളി പഞ്ചായത്തില്‍ നിലാവ് പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
ആലപ്പുഴ: തെരുവു വിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡിയിലേക്ക് മാറ്റുന്ന നിലാവ് പദ്ധതിക്ക് പാണാവള്ളി പഞ്ചായത്തില്‍ തുടക്കമായി. ഏഴു വര്‍ഷം കാലാവധിയുള്ള പദ്ധതി പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. 1700ല്‍ പരം വഴിവിളക്കുകള്‍ സ്ഥാപിക്കും. ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് ഈ സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ധന്യ സന്തോഷ് പറഞ്ഞു. ----------- എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുക്കണമെന്ന് സി.പി.ഐ ആലപ്പുഴ: എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുക്കണമെന്ന് സി.പി.ഐ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ ആധുനീക വ്യവസായങ്ങളുടെ ശൃംഖല സൃഷ്ടിക്കുന്നതിൻെറ ഭാഗമായി വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസ് മുൻകൈയെടുത്ത് സ്ഥാപിച്ച എക്സൽ ഗ്ലാസസ് ലേലത്തിൽ വിറ്റ് അടച്ചു പൂട്ടുന്നത് ന്യായീകരിക്കാൻ കഴിയില്ല. ദേശീയപാതക്ക് അരികിലെ വില പിടിപ്പുള്ള സ്ഥലവും കെട്ടിടവും സർക്കാർ ഏറ്റെടുത്ത് പുതിയ വ്യവസായം ആരംഭിക്കണം. കയറും കയറുൽപന്നങ്ങളും ഏറ്റെടുക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ തുക അനുവദിക്കണമെന്ന് യോഗം അഭ്യർഥിച്ചു. എം.സി.സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. ------------- വാസു പഷ്ണമ്പലത്തെ അനുസ്മരിച്ചു ആര്യാട്: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും ജനപ്രതിനിധിയും ആയൂർവേദ വൈദ്യനും ആയിരുന്ന വാസു പഷ്ണമ്പലത്തിൻെറ 46ാം ചരമ വാർഷികം സി.പി.എം ഐക്യ ഭാരതം ലോക്കൽ കമ്മിറ്റി ആചരിച്ചു. പുഷ്പാർച്ചനയെ തുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. സുധിർ ലാൽ പതാക ഉയർത്തി. വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം പാർട്ടി ജില്ല കമ്മിറ്റി അംഗവും ആര്യാട് ബ്ലോക്ക് പ്രസിഡൻറുമായ കെ.ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് എൻ. ഹരി ലാൽ അധ്യക്ഷത വഹിച്ചു. സുധീർ ലാൽ, ബി.ജിജിമോൻ, ബി. ബിജുമോൻ, കെ.പി മോഹൻദാസ്, ഡി. മഹേഷ്കുമാർ എന്നിവർ സംസാരിച്ചു. സൈക്കിളിൽ ഇന്ത്യയിലെ 10 സംസ്ഥാനങ്ങൾ സന്ദർശിച്ച നന്ദു നടേശനെ അനുമോദിച്ചു. --------------- സിവില്‍ സര്‍വിസ് പരിശീലനം ആലപ്പുഴ: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഈമാസം 20നകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ്, കലക്ടറേറ്റ് ആലപ്പുഴ എന്ന വിലാസത്തിലോ ആലപ്പുഴ ട്രൈബല്‍ ഡെവലപ്മൻെറ് ഓഫിസര്‍, മിനി സിവില്‍ സ്റ്റേഷന്, പുനലൂര്‍ എന്ന വിലാസത്തിലോ നല്‍കണം. ഫോണ്‍: 0475- 2222353, 9496070348.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story