Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതോരാമഴയിൽ വീടുകൾ​...

തോരാമഴയിൽ വീടുകൾ​ ​വെള്ളത്തിൽ

text_fields
bookmark_border
തോരാമഴയിൽ വീടുകൾ​ ​വെള്ളത്തിൽ
cancel
തുറവൂർ: കനത്തമഴ ചേർത്തല താലൂക്കി​ൻെറ വടക്കൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളി​െല നൂറുകണക്കിന്​ വീടുകൾ വെള്ളത്തിൽ മുങ്ങി. വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ്​ ദുരിതം ഇരട്ടിയായത്​. വെള്ളം ഒഴുകിപ്പോകാനുള്ള തോടുകൾ നികത്തി റോഡുകൾ നിർമിച്ചതി​െനാപ്പം ചതുപ്പുകളും കുളങ്ങളും ഇടതോടുകളും നികത്തിയാണ്​ ​െവള്ളക്കെട്ടിന്​ കാരണം. പാടശേഖരങ്ങളുടെ സമീപത്തെ നിരവധി വീടുകൾ വെള്ളത്തിനടിയിലാണ്. ചാവടി പ്രദേശത്തെ നിരവധി വീടുകളിൽ മലിനജലം കയറി ജനജീവിതം ദുരിതമായി. പ്രദേശത്തെ പാടശേഖരങ്ങൾ മത്സ്യകൃഷിക്കായി വെള്ളം കെട്ടിനിർത്തിയത് പ്രദേശത്ത് രൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമായി. തുറവൂർ, കുത്തിയതോട് എന്നീ രണ്ടു പഞ്ചായത്തുകളിലെയും 2,15 വാർഡുകളിലെ വീടുകൾ വെള്ളക്കെട്ടിലാണ്. അന്ധകാരനഴിയിലെ തെക്ക്, വടക്ക് സ്പിൽവേ ഷട്ടറുകൾ പൂർണമായി തുറന്നതിനാൽ വയലാർ, തുറവൂർ, പട്ടണക്കാട് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടില്ല. ശക്തമായ കാറ്റിൽ വൈദ്യുതി തടസ്സമുണ്ടായി. അർത്തുങ്കൽ, തൈക്കൽ, അന്ധകാരനഴി, ചാപ്പക്കടവ്, ചെല്ലാനം മേഖലയിൽനിന്ന് തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നില്ല. ------------------- പടം: തുറവൂർ ചാവടി പ്രദേശത്ത് വെള്ളക്കെട്ടിലായ വീട്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story