Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചുട്ടനാട് കുട്ടനാടായി;...

ചുട്ടനാട് കുട്ടനാടായി; 'കരി'ക്കും പറയാൻ കഥയുണ്ട്​

text_fields
bookmark_border
കുട്ടനാട്ടിലെ കരിനിലങ്ങളിൽ ഒറ്റകൃഷി മാത്രം കുട്ടനാട്: ചരിത്ര അവശേഷിപ്പുകൾ തിരഞ്ഞാൽ കുട്ടനാടിന് ഐതിഹ്യങ്ങൾ ഏറെയുണ്ട്. കുട്ടനാട് വന്ന വഴി നോക്കിയാൽ മാറ്റി നിർത്താനാകാത്ത ഒട്ടനവധി സംഭവങ്ങളും ചരിത്രവുമുണ്ടെങ്കിലും പഴമയുടെ അടയാളങ്ങളാകുന്നത് കുട്ടനാട്ടിലെ സ്ഥലനാമങ്ങളിൽ കയറിക്കൂടിയ 'കരി'തന്നെയാണ്, 'കരി'യിൽ അവസാനിക്കുന്ന പേരുകളോടെ തലയെടുപ്പിൽ നിൽക്കുന്ന ഈ നാട്​. കൈനകരി, രാമങ്കരി, മിത്രക്കരി, കണ്ടങ്കരി, ചാത്തങ്കരി, ഊരിക്കരി, ചതുർഥ്യാകരി, പെട്ടിക്കരി, പുതുക്കരി, മേലത്തുങ്കരി, അമിച്ചകരി, ചേന്നങ്കരി, തായങ്കരി, ചങ്ങംകരി, കുന്നങ്കരി, കുമരങ്കരി, കൊമ്പൻകരി, കരുമാടി കരി ഇങ്ങനെ പോവുകയാണ് കുട്ടനാട്ടിലെ പ്രധാന കരിനാടുകൾ. കൃഷി മുന്നോട്ടുകൊണ്ടുപോകുന്ന നാടെന്ന ഖ്യാതിയാണ് അന്നും ഇന്നും ഈ കരിനാടുകൾക്കുള്ളത്. ഒരുകാലത്ത് കൊടും കാടായിരുന്ന ഈ പ്രദേശങ്ങൾ കാട്ടുതീയിൽ നശിക്കുകയും അങ്ങനെ ചുട്ടനാട് കുട്ടനാടായിയെന്നുമാണ് ഐതിഹ്യം. ഈ ഐതിഹ്യത്തെ ബലപ്പെടുത്തുന്നതാണ് പിൽക്കാലത്ത് കുട്ടനാട്ടിൽനിന്ന് കണ്ടെടുത്ത കരിയും കരിമണ്ണും കാണ്ടാമരങ്ങളും (മരം കരിഞ്ഞതി​ൻെറ അവശിഷ്​ടങ്ങൾ). കരിയെന്ന വാക്കോടുകൂടിയ കുട്ടനാട്ടിലെ സ്ഥലങ്ങളാണ് ഇപ്പോൾ പഴയ ചരിത്രത്തെ തിരികെ വിളിക്കുന്നത്. ചേരരാജാക്കന്മാരിൽ പ്രധാനിയായിരുന്ന ചെങ്കുട്ടമൻെറ്​ രാജധാനി കുട്ടനാടായിരു​െന്നന്നും ചരിത്രമുണ്ട്. 5000 വർഷത്തിനപ്പുറം അക്കാലത്ത് ഇവിടെ നെല്ല് വിളയിക്കുന്നതിൽ ഗവേഷണം നടന്നെന്നും ചരിത്രരേഖയുണ്ട്. നെല്ല് ആദ്യം ചൈന വിളയിച്ചെങ്കിലും ഇന്ത്യയിൽ ആദ്യം അരി വേവിച്ച് കഴിക്കാൻ തുടക്കം കുറിച്ചത് കുട്ടനാട്ടിലാണെന്നാണ് പഴമക്കാർ പറയുന്നത്​. കുട്ടനാട്ടിലെ കൃഷി ഇടങ്ങളിലും കരിനിലങ്ങൾക്ക് പ്രത്യേകതയുണ്ട്. ഇവിടങ്ങളിൽ ഒറ്റകൃഷിയേ ഇപ്പോഴും നടത്തൂ. വിള ലഭിക്കുന്നതിലും വലിയ വ്യത്യാസമുണ്ട്. കുഴിച്ച് ചെന്നാൽ കട്ട താഴ്ത്തിയാൽ കരിഞ്ഞമരത്തി​ൻെറ അവശിഷ്​ടങ്ങൾ ഇപ്പോഴും കാണാമെന്നും പഴമക്കാർ പറയുന്നു. - ദീപു സുധാകരൻ ------------------ ദ്രാവിഡഭാഷ; ഉയോർ പുലയർ മഹാശിലായുഗത്തി​ൻെറ ആദ്യഘട്ടത്തിൽ കുട്ടനാട്ടിൽ ജനവാസമുണ്ടായിരുന്നെന്നും ദ്രാവിഡ സംസ്കാരത്തിലെ ഭാഷ പണ്ട് കുട്ടനാട് കൈകാര്യം ചെയ്​തിരുന്നെന്നും ചരിത്രമുണ്ട്. കൊല്ലം മുതൽ തൃശൂർ വരെ വ്യാപിച്ചുകിടന്ന പ്രദേശമായിരുന്നു അന്ന് കുട്ടനാട്. ദ്രാവിഡ ഗോത്രത്തിൽപെട്ട പല വിഭാഗങ്ങളിൽ പുലയ സമുദായത്തിനായിരുന്നു മേൽക്കൈ. നിലത്തി​ൻെറ ഉടയോർ പിന്നീട് കർഷകത്തൊഴിലാളികളായി മാറി. ആര്യവംശജരുടെ വരവോടെ ജാതി സമവാക്യങ്ങളിലും മാറ്റം വന്നു. എ.ഡി 80ൽ രചിക്കപ്പെട്ട ഗ്രീക്ക് യാത്രാവിവരണമായ പെരിപ്ലസിൽ കുട്ടനാടിനെ കൊട്ടനാരയെന്നാണ് രേഖപ്പെടുത്തിയത്. ------- APL KUTTANADU കുട്ടനാടി​ൻെറ ദൃശ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story