Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:33 AM IST Updated On
date_range 14 Nov 2021 5:33 AM ISTസെമിത്തേരി പ്രവേശനം; കട്ടച്ചിറയിൽ യാക്കോബായ -ഓർത്തഡോക്സ് സംഘർഷാവസ്ഥ
text_fieldsbookmark_border
കായംകുളം: സെമിത്തേരിയിൽ കയറിയവരെ തടഞ്ഞുെവച്ചതിനെച്ചൊല്ലി കട്ടച്ചിറയിൽ ഓർത്തഡോക്സ്- യാക്കോബായ പക്ഷങ്ങൾ തമ്മിൽ സംഘർഷാവസ്ഥ. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. കട്ടച്ചിറ വട്ടപ്പറമ്പിൽ പടീറ്റതിൽ മറിയാമ്മ സാമുവലിൻെറ കല്ലറയും പരിസരവും വൃത്തിയാക്കാൻ എത്തിയ കുടുംബാംഗങ്ങളെയാണ് ഓർത്തഡോക്സ്പക്ഷം തടഞ്ഞുവെച്ചത്. ഒന്നാം ചരമവാർഷിക പ്രാർഥനക്കായാണ് പരിസരശുചീകരണത്തിന് ശനിയാഴ്ച രാത്രി ഏേഴാടെ എത്തിയത്. കോരിച്ചൊരിയുന്ന മഴയത്ത് ഒന്നര മണിക്കൂറോളം സെമിത്തേരിക്കുള്ളിൽപെട്ടവരെ വള്ളികുന്നത്തുനിന്ന് പൊലീസ് എത്തി പുറത്തിറക്കി. തുടർന്ന് യാക്കോബായ വിഭാഗം വിശ്വാസികൾ പള്ളിക്കുമുന്നിൽ പ്രതിഷേധിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. കോടതി വിധിയിലൂടെ ഓർത്തഡോക്സ് പക്ഷം സ്വന്തമാക്കിയ ഇടവകയിൽ ഭൂരിപക്ഷം വിശ്വാസികളും യാക്കോബായ വിഭാഗക്കാരാണ്. കഴിഞ്ഞ വർഷം മറിയാമ്മ സാമുവലിൻെറ സംസ്കാരച്ചടങ്ങുകളും പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഇവരുടെ ചെറുമകനായ ഫാ. റോയി ജോർജാണ് യാക്കോബായ വിഭാഗത്തിൻെറ ഇടവക വികാരി. ചിത്രം: APLKY6KATTACHIRA കട്ടച്ചിറ പള്ളിക്കുമുന്നിലെ സംഘർഷാവസ്ഥ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
