Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:33 AM IST Updated On
date_range 14 Nov 2021 5:33 AM ISTമണ്ണഞ്ചേരി ആപ്പൂരിൽ സംഘർഷം: നാല് ഡി.വൈ.എഫ്.ഐക്കാർ അറസ്റ്റിൽ
text_fieldsbookmark_border
സംഘർഷം സർവകക്ഷിയോഗത്തിന് പിന്നാലെ മണ്ണഞ്ചേരി: ആപ്പൂരിലുണ്ടായ സംഘർഷത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. ആപ്പൂര് സ്വദേശികളായ അനന്തു (22), ആദർശ് (26), വൈശാഖ് (29), അരുൺ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കെട്ടിട നിർമാണത്തിന്, മുമ്പ് കൊടുത്ത മെറ്റൽ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച അയൽവീട്ടുകാർ തമ്മിലുണ്ടായ തർക്കമാണ് രാഷ്ട്രീയ സംഘർഷത്തിൽ കലാശിച്ചത്. എസ്.ഡി.പി.ഐ പ്രവർത്തകരായ അപ്പൂര് സ്വദേശി സുധീർ, ഷാഹുൽ, ഷെജീർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ആപ്പൂര് സ്വദേശി സജീറിൻെറ മാതാവിനെ അസഭ്യം പറഞ്ഞതോടെ ഇരുവീട്ടുകാർ തമ്മിൽ സംഘട്ടനമുണ്ടായി. ഇതിന് പിന്നാലെ ആപ്പൂര് ജങ്ഷനിലെ എസ്.ഡി.പി.ഐ കൊടിമരം നശിപ്പിച്ചു. തുടർന്ന് രാത്രിയിൽ ഡി.വൈ.എഫ്.ഐയുടെ രണ്ട് കൊടിമരം ഒടിച്ചു. പൊലീസ് ഇരുകൂട്ടരെയും വിളിച്ച് സർവകക്ഷിയോഗം നടത്തിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണം. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സെക്രട്ടറി സി.എ. സഹിൽ, അഫ്സൽ നേതാജി, വിജയരാജ് കലവൂർ, അബ്ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story