Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:29 AM IST Updated On
date_range 14 Nov 2021 5:29 AM ISTതാമരക്കുളം ലോക്കൽ സമ്മേളനം; സെക്രട്ടറിസ്ഥാനത്തേക്ക് മത്സരം
text_fieldsbookmark_border
ചാരുംമൂട്: സി.പി.എം താമരക്കുളം ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരം നടന്നു. എ.എ. സലീമാണ് പുതിയ സെക്രട്ടറി. സമ്മേളനം ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു ഉദ്ഘാടനം ചെയ്തു. നിലവിലെ സെക്രട്ടറി പി. രാജൻ സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. എ.എ. സലീം, ബി. പ്രസന്നൻ എന്നിവരുടെ പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുവന്നു. 15 അംഗ കമ്മിറ്റിയിലെ ഒമ്പതുപേർ എ.എ. സലീമിനെയും ആറുപേർ ബി. പ്രസന്നനെയും പിന്തുണച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും ഏരിയ സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പിൽ മത്സരമുണ്ടായില്ല. സെക്രട്ടറി പി. രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം കെ. രാഘവൻ, എം.എസ്. അരുൺകുമാർ എം.എൽ.എ, കെ. രാജൻ പിള്ള, വി.കെ. അജിത്ത്, പി. ജോസഫ് എന്നിവർ സംസാരിച്ചു. ആർ. ബിനു, അഷ്കർ എന്നിവർ പ്രമേയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
