Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:29 AM IST Updated On
date_range 14 Nov 2021 5:29 AM ISTകർഷക കോൺഗ്രസ് ധർണ നടത്തി
text_fieldsbookmark_border
കായംകുളം: പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വർധന പിൻവലിക്കണമെന്നും പ്രളയദുരിതാശ്വാസം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടവിള ഗവേഷണകേന്ദ്രത്തിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മാത്യു ചെറുപറമ്പൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എൻ. രവി, എ.ജെ. ഷാജഹാൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ചിറപ്പുറത്ത് മുരളി, ജോജി ചെറിയാൻ, ഭരണിക്കാവ് വാസുദേവൻ, ബീന മോഹൻ, ശ്രീദേവി, രാധാമണി രാജൻ എന്നിവർ സംസാരിച്ചു. ചിത്രം: APLKY2KPCC കർഷക കോൺഗ്രസ് കൃഷ്ണപുരം തോട്ടവിള ഗവേഷണകേന്ദ്രത്തിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
