Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസർക്കാറുകളുടെ...

സർക്കാറുകളുടെ ഫാഷിസ്​റ്റ്​ നയത്തെ ചെറുക്കണം -കെ. സുധാകരൻ

text_fields
bookmark_border
ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഫാഷിസ്​റ്റ്​ നയങ്ങളെ ചെറുത്തുതോൽപിക്കണമെന്ന്​ ​ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ. വർഗീയതക്ക് എതിരെ ഇന്ത്യ യുനൈറ്റഡ്​ മുദ്രാവാക്യവുമായി യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ എം.എൽ.എ നയിച്ച ജില്ലയിലെ പദയാത്രയുടെ സമാപനസമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് അടിത്തറയിട്ട കോൺഗ്രസിനെയും സ്വാതന്ത്ര്യസമര ചരിത്രത്തെയും ദേശീയനേതാക്കളെയും തമസ്കരിക്കുകയാണ് ബി.ജെ.പി സർക്കാർ. പട്ടിണിയും നിരക്ഷര ജനതയുമായി അധികാരത്തിൽ എത്തിയ കോൺഗ്രസ് സർക്കാറുകൾ ഇന്ത്യയെ ലോകരാജ്യങ്ങൾ​െക്കാപ്പം എത്തിച്ചു. കണക്കുപറയാൻ മടികാണിക്കുകയും ഖജനാവിലെ പണം കൊള്ളയടിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എല്ലാരംഗത്തും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ പിണറായി വിജയ​ൻെറ മുഖം ജനങ്ങളിൽ എത്തിക്കാൻ കഴിയാതെവന്നതാണ് വീണ്ടും അധികാരത്തിൽ എത്താൻ കാരണം. മുല്ലപ്പെരിയാർ വിഷയത്തിൽ എടുത്ത നിലപാട് തെറ്റാ​െണന്ന് പറയാനുള്ള ത​േൻറടം ഇല്ലാത്തത് അപ്രമാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ ബി. ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, കെ.എസ്. ശബരീനാഥ്, കെ.പി. ശ്രീകുമാർ, എം.ജെ. ജോബ്, രാഷ്​ട്രീയകാര്യ സമിതി അംഗങ്ങളായ എം. ലിജു, ഷാനിമോൾ ഉസ്മാൻ, നിർവാഹകസമിതി അംഗം ഡി. സുഗതൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ടിജിൻ ജോസഫ്, എസ്. ദീപു, ഹരിത ബാബു, എം. മുരളി തുടങ്ങിയവർ പങ്കെടുത്തു. ------ APL MB 01 Sudhakaran Padhayathra യൂത്ത് കോണ്‍ഗ്രസ് നടത്തിയ പദയാത്രയുടെ സമാപനസമ്മേനം ആലപ്പുഴയിൽ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ ഉദ്​ഘാടനം ചെയ്യുന്നു ----------- വർഗീയതക്കെതിരെ ആവേശക്കടലായി യൂത്ത് കോൺഗ്രസ് പദയാത്ര ആലപ്പുഴ: യൂത്ത്​ കോൺഗ്രസ്​ കരുത്ത്​ വിളിച്ചോതിയും വർഗീയതക്കെത​ിരെ ആവേശക്കടലായും ആലപ്പുഴയിൽ ഉജ്ജ്വല റാലി. പുന്നപ്ര അറവുകാട് ക്ഷേത്ര മൈതാനിയില്‍നിന്ന്​ ആരംഭിച്ച പദയാത്ര പി.സി. വിഷ്ണുനാഥ് എം.എൽ.എ ഫ്ലാഗ്​ ഓഫ് ചെയ്തു. ത്രിവർണപതാകയേന്തി നൂറുകണക്കിന്​ പ്രവർത്തകർ അണിനിരന്നു. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാകാതിരിക്കാൻ സംഘാടകർ ഏറെ പണിപ്പെട്ടു. ദേശീയപാതയുടെ ഒരു വശത്തുകൂടിയാണ്​ പദയാത്ര ആലപ്പുഴയിലെത്തിയത്​. വിവിധയിടങ്ങളിൽ കോണ്‍ഗ്രസി​ൻെറയും പോഷക സംഘടനകളു​െടയും നേതൃത്വത്തില്‍ സ്വീകരണവും നൽകി. ആലപ്പുഴ നഗരത്തിലേക്ക്​ കടന്നപ്പോള്‍ ആവേശം ഇരട്ടിയായി. സംസ്ഥാന നേതാക്കളായ കെ. ശബരീനാഥ്, റിജിൽ മാക്കുറ്റി, രാഹുൽ മാക്കൂട്ടത്തിൽ, പ്രേംരാജ്, എസ്.എം. ബാലു, വിദ്യ ബാലകൃഷ്ണൻ, ടിജിൻ ജോസഫ്, കോൺഗ്രസ് നേതാക്കളായ എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, എ.ബി. കുര്യാക്കോസ്, എസ്. ശരത് തുടങ്ങിയവർ പങ്കെടുത്തു. -------- APL youth congress വർഗീയതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആലപ്പുഴയിൽ നടത്തിയ പദയാത്ര​ സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ എം.എൽ.എ നയിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story