Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:33 AM IST Updated On
date_range 12 Nov 2021 5:33 AM ISTസബ് രജിസ്ട്രാർ ഓഫിസുകളിൽ ക്രമക്കേടുകൾ കണ്ടെത്തി
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസിൻെറ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. ആലപ്പുഴ, ഭരണിക്കാവ്, കുത്തിയതോട് ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ ജീവനക്കാരുടെ കൈവശം അക്കൗണ്ടുകളില്ലാത്ത പണം കണ്ടെത്തി. ഒരു ഉദ്യോഗസ്ഥൻെറ പക്കൽനിന്ന് കണക്കിൽപെടാത്ത 19,340 രൂപയും പിടിച്ചെടുത്തു. ഭൂമിയുടെ രജിസ്ട്രേഷൻ കഴിഞ്ഞാൽ ഇതിൻെറ രേഖകൾ കൈമാറേണ്ടത് രജിസ്ട്രാർ ഓഫിസുകളിൽനിന്നാണ്. എന്നാൽ, ആധാരം എഴുത്തുകാരാണ് ഇടപാടുകാർക്ക് ഇപ്പോഴും രേഖകൾ നൽകുന്നതെന്ന് വിജിലൻസിൻെറ കണ്ടെത്തൽ. രജിസ്ട്രേഷനായി കിട്ടുന്ന പണം സാധാരണ കാഷ് ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ, ഓഫിസുകളിലെ കാഷ് ബുക്കിൽ ഇത്തരത്തിൽ പണം ലഭിക്കുന്നതിനെക്കുറിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ക്രമക്കേട് കണ്ടെത്തിയ സ്ഥലങ്ങളിൽ കുടുതൽ നടപടിയെടുക്കും. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണവും തെളിവുകളും തൃപ്തികരമല്ലെങ്കിൽ തുടർനടപടികളുണ്ടാകും. കോവിഡിൻെറ താൽക്കാലിക ആശ്വാസത്തിൽ വീണ്ടും ഭൂമി ഇടപാടുകൾ സജീവമായതോടെയാണ് വിജിലൻസ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story