Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:31 AM IST Updated On
date_range 12 Nov 2021 5:31 AM ISTരുചി പെരുമയുടെ ടേസ്റ്റ് ജനാർദനൻ ഓർമയായി
text_fieldsbookmark_border
മാന്നാർ: രുചിപ്പെരുമയിൽ ഗ്രാമത്തിൻെറ യശസ്സ് ഉയർത്തിയ മാന്നാറിലെ ആദ്യകാലഹോട്ടൽ ഉടമ ടേസ്റ്റ് ജനാർദനൻ നായർ (80) ഓർമയായി. നാലുപതിറ്റാണ്ടിലേറെക്കാലം നായർ സമാജം സ്കൂളുകളുടെ സമീപത്തെ ലക്ഷ്മി തിയറ്ററിന് മുന്നിലാണ് 'ടേസ്റ്റ്' ചായക്കട പ്രവർത്തിച്ചത്. നാടിൻെറ പല പ്രദേശങ്ങളിൽ നിന്നുമായി സിനിമക്കെത്തുന്നവരും എം.ആർ.സിയുടെ ഫുട്ബാൾ മത്സരം കാണാനും പന്തുകളി പരിശീലനത്തിനായി എത്തുന്നവരും അധ്യാപകരും കുട്ടികളും സ്വാദിഷ്ടത്തോടുകൂടി ആസ്വദിച്ചിരുന്ന ഭക്ഷണശാലയായിരുന്നു. 1964ൽ തുടങ്ങിയ സ്ഥാപനം 2004 വരെ മാന്നാറിൽ തിലകക്കുറിയായിരുന്നു. ആധുനികതയുടെ കടന്നുവരവിൽ ഭക്ഷണ ശീലങ്ങളിൽ മാറ്റംവന്നതോടെ അദ്ദേഹം ചായക്കട രംഗത്തുനിന്ന് പിൻവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story