Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:31 AM IST Updated On
date_range 12 Nov 2021 5:31 AM ISTമദ്റസസമയത്തെ ഓൺലൈൻപഠനം ഒഴിവാക്കും
text_fieldsbookmark_border
ആലപ്പുഴ: മദ്റസ സമയത്തെ സ്കൂൾ ഓൺലൈൻ ക്ലാസ് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി. ഷൈല പ്രധാനാധ്യാപകർക്ക് നിർദേശം നൽകി. രാവിലെ 8.30 വരെയുള്ള സമയത്ത് ക്ലാസുകൾ ഒഴിവാക്കണമെന്നാണ് നിർദേശം. രാവിലെ 9.30 മുതൽ ൈവകീട്ട് നാലുവരെയാണ് സ്കൂൾ സമയം ക്രമീകരിച്ചത്. എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖല നൽകിയ നിവേദനത്തിൻെറ അടിസ്ഥാനത്തിലാണ് നടപടി. നിവേദകസംഘത്തിൽ മേഖല പ്രസിഡൻറ് എ.എം.എം. ശാഫി റഹ്മത്തുല്ലാഹ്, ജനറൽ സെക്രട്ടറി എ.കെ.എച്ച്. മുഹമ്മദ് ഹസീം, വൈസ് പ്രസിഡൻറ് ഉനൈസ് ഉനൈസ് ഖലീൽ, ട്രൻെറ് ചെയർമാൻ നിസാമുദ്ദീൻ എന്നിവരുണ്ടായിരുന്നു. --------- APL skssf മദ്റസ സമയത്ത് സ്കൂൾ ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡൻറ് എ.എം.എം. ശാഫി റഹ്മത്തുല്ലാഹ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി. ഷൈലക്ക് നിവേദനം നൽകുന്നു ---------- നിയമ ബോധവത്കരണ ക്ലാസ് ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് വ്യാപാരികൾക്കായി സംഘടിപ്പിച്ച നിയമ ബോധവത്കരണ ക്ലാസ് സബ്‌ജഡ്ജ് എം.ടി. ജലജ റാണി ഉദ്ഘാടനം ചെയ്തു. സമിതി ജില്ല ട്രഷറർ ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. അഡ്വ. ജയൻ സി. ദാസ് പഠന ക്ലാസിന് നേതൃത്വം നൽകി. ജില്ല വൈസ് പ്രസിഡൻറ് കെ.എസ്. മുഹമ്മദ്, ബെന്നി ജോസഫ്, ആർ. സുഭാഷ്, അഡ്വ. പി.പി. ബൈജു, പ്രോഗ്രാം കോഓഡിനേറ്റർ ബി. ബിന്ദു ഭായ് തുടങ്ങിയവർ സംസാരിച്ചു. ------ APL taluk legal service society അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി വ്യാപാരികൾക്ക് സംഘടിപ്പിച്ച നിയമ ബോധവത്കരണ സെമിനാർ സബ് ജഡ്ജ് എം.ടി. ജലജ റാണി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story