Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:31 AM IST Updated On
date_range 12 Nov 2021 5:31 AM ISTസജീവെൻറ തിരോധാനത്തിൽ പൊലീസ് അന്വേഷണം പ്രഹസനം -കെ. സുധാകരൻ
text_fieldsbookmark_border
സജീവൻെറ തിരോധാനത്തിൽ പൊലീസ് അന്വേഷണം പ്രഹസനം -കെ. സുധാകരൻ അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ കാണാതായ സി.പി.എം പ്രവർത്തകൻ സജീവൻെറ തിരോധാനത്തിൽ പൊലീസ് അന്വേഷണം പ്രഹസനമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. തോട്ടപ്പള്ളിയിൽ സജീവൻെറ വസതിലെത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശയമുള്ളവരെ വീട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും ചോദ്യംചെയ്യാൻ പൊലീസ് തയാറായിട്ടില്ല. കേരള പൊലീസ് അന്വേഷിച്ചാൽ സജീവനെ കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കണം. ഇതുമായി ബന്ധപ്പെട്ട് എന്ത് സഹായത്തിനും കുടുംബത്തിനൊപ്പം കെ.പി.സി.സി ഉണ്ടാകും. സി.പി.എമ്മിൻെറ അറിവോടെയാണ് സജീവൻെറ തിരോധാനം ഉണ്ടായതെന്നതിൽ സംശയമില്ല. തെളിവുകൾ നശിപ്പിക്കുന്നതിനുമുമ്പ് ശക്തമായ അന്വേഷണം ഉണ്ടാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story