Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാവേലിക്കരയുടെ സ്വപ്നം...

മാവേലിക്കരയുടെ സ്വപ്നം യാഥാർഥ്യമാകുന്നു; കണ്ടിയൂർ ബൈപാസ് ഇന്ന്​ നാടിന്​ സമർപ്പിക്കും

text_fields
bookmark_border
മാവേലിക്കരയുടെ സ്വപ്നം യാഥാർഥ്യമാകുന്നു;  കണ്ടിയൂർ ബൈപാസ് ഇന്ന്​ നാടിന്​ സമർപ്പിക്കും
cancel
മാവേലിക്കര: നഗരവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി കണ്ടിയൂർ ബൈപാസ് വെള്ളിയാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. മാവേലിക്കര നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് നിർദേശിക്കപ്പെട്ട ഈ പദ്ധതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭ ബസ് സ്​റ്റാൻഡിന് പടിഞ്ഞാറ്​ മണക്കാട് പുഞ്ചയിലൂടെ കണ്ടിയൂർ ക്ഷേത്രത്തി​ൻെറ സമീപം എത്തുന്നതാണ് കണ്ടിയൂർ ബൈപാസ്. എട്ടുമീറ്റർ വീതിയുള്ള റോഡിൽ അഞ്ചര മീറ്ററാണ് ടാറിങ് വീതി. ടി.എ കനാലിന്​ കുറു​െകയുള്ള കലുങ്കടക്കം ബൈപാസി​ൻെറ എല്ലാം ജോലികളും ദിവസങ്ങൾക്ക് മുമ്പേ പൂർത്തീകരിച്ചാണ്​ ഉദ്ഘാടനത്തിന് സജ്ജമായത്​. 2006ൽ ബൈപാസിനായി അന്നത്തെ സ്പീക്കർ കെ. രാധാകൃഷ്ണൻ ശിലാസ്ഥാപനം നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. 2012ൽ മുൻ എം.എൽ.എ ആർ. രാജേഷ് മുൻകൈയെടുത്താണ്​ ബൈപാസിന്​ വീണ്ടും ശ്രമമാരംഭിച്ചത്. പ്രവൃത്തി ടെൻഡർ നൽകിയെങ്കിലും അധികരിച്ച തുക ആവശ്യപ്പെട്ടത് ലഭിക്കാത്തതിനാൽ കരാറുകാരൻ പണി ഉപേക്ഷിച്ചുപോയി. 3.75 കോടി രൂപക്ക്​ പുതുക്കിയ ഭരണാനുമതി ലഭിച്ചതോടെ വീണ്ടും ടെൻഡർ നൽകി. ഗ്രാവൽ കിട്ടാനില്ലാത്തതും പുഞ്ചയിൽ ജലനിരപ്പുയർന്നതുംമൂലം പലതവണയാണ് നിർമാണം നിർത്തിവെച്ചു. ഇതിനിടെ ബൈപാസ് കടന്നുപോകുന്ന ഭാഗത്തെ വസ്തു ഉടമ കോടതിയെ സമീപിച്ചു. ഈ തടസ്സങ്ങളെല്ലാം നീങ്ങിയാണ് ബൈപാസ് നിർമാണം പൂർത്തിയാക്കിയത്. സമ്മേളനത്തിൽ എം.എസ്. അരുൺകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story