Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅർബുദബാധിതനായ...

അർബുദബാധിതനായ കുട്ടിക്ക് ചികിത്സ നിഷേധം: നഗരസഭ നടപടി വിവാദമാകുന്നു

text_fields
bookmark_border
അർബുദബാധിതനായ കുട്ടിക്ക് ചികിത്സ നിഷേധം: നഗരസഭ നടപടി വിവാദമാകുന്നു
cancel
leaddddddddddd കായംകുളം: അർബുദ ബാധിതനായി മരിച്ച കുട്ടിക്ക് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ നിഷേധിച്ച സംഭവത്തിലെ നഗരസഭ നിലപാട് വിവാദമാക്കുന്നു. യു. പ്രതിഭ എം.എൽ.എക്ക് പരാതി നൽകിയതിനാൽ ഇടപെടാൻ കഴിയില്ലെന്ന നഗരസഭ അധികൃതരുടെ സമീപനമാണ് ചർച്ചയാകുന്നത്. ചേരാവള്ളി കൊച്ചുവീട്ടിൽ തജീർ-സലീന ദമ്പതികളുടെ മകൻ അബു ഉമ്മറിനാണ് (11) ചേരാവള്ളി അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന്​ ദുരനുഭവമുണ്ടായത്. 30ന് രാവിലെ 10.30നായിരുന്നു സംഭവം. അർബുദ ബാധിതനായി ചികിത്സയിലിരുന്ന അബു ഉമ്മറിന് അസ്വസ്ഥതയുണ്ടായതോടെയാണ് അടിയന്തര ചികിത്സക്കും രക്തപരിശോധനക്കുമായി സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സമീപിച്ചത്. എന്നാൽ, മറ്റ് തിരക്കുകൾ ചൂണ്ടിക്കാട്ടി രക്തപരിശോധന വൈകിക്കുകയായിരുന്നു. കുട്ടിയുടെ അവസ്ഥ വഷളായതോടെ വിഷയത്തി​ൻെറ ഗൗരവം ബോധ്യപ്പെടുത്താൻ ശ്രമിച്ച രക്ഷാകർത്തക്കളോട് ലാബ് അസിസ്​റ്റൻറ്​ മോശമായി പെരുമാറുകയായിരുന്നത്രേ. ഇതിനെ രക്ഷാകർത്താക്കൾ ചോദ്യംചെയ്യുന്നതിനിടെ എത്തിയ ഡോക്ടറുടെ ഭാഗത്തുനിന്ന്​ അനുഭാവപൂർണമായ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. കുട്ടിയുടെ സ്ഥിതി വഷളായതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുറച്ചുസമയത്തിനുള്ളിൽ മരിച്ചു. ആശുപത്രിയിലെ ദുരനുഭവം അബു ഉമ്മറിൽ മാനസിക സമ്മർദം വർധിക്കാൻ ഇടയാക്കിയതായി രക്ഷാകർത്താക്കൾ ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. രക്ഷാകർത്താക്കൾ ദുരനുഭവം ചൂണ്ടിക്കാട്ടി രണ്ടുദിവസം മുമ്പാണ് എം.എൽ.എക്ക് പരാതി നൽകിയത്. ഇതാണ്​ നഗരസഭ അധികൃതരെ ചൊടിപ്പിച്ചത്. എം.എൽ.എക്ക് പരാതി നൽകിയതിനാൽ ഇനി ഇടപെടാൻ കഴിയില്ലെന്ന ചെയർപേഴ്സൻ പി. ശശികലയുടെ മറുപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സി.പി.എമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും എം.എൽ.എയുമായിട്ടുള്ള ശീതസമരവുമാണ് ചെയർപേഴ്സ​ൻെറ നിലപാടിന് കാരണമെന്നാണ് ആക്ഷേപം. ഇനിയൊരാൾക്കും ഇത്തരമൊരു ഗതിയുണ്ടാകാതിരിക്കാൻ മാതൃകപരമായ നടപടികളുണ്ടാകണമെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം. ചിത്രം: APLKY6ABUUMMAR അബു ഉമ്മർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story