Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:28 AM IST Updated On
date_range 12 Nov 2021 5:28 AM ISTമാലിന്യച്ചുഴിയിൽ വട്ടംകറങ്ങി അരൂർ
text_fieldsbookmark_border
packageeeeeeeeeeeeeeeeeeee --കെ.ആർ. അശോകൻ-- സമുദ്രോൽപന്ന സംസ്കരണ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ പഞ്ചായത്ത് പരാജയം അരൂർ: അരൂർ മേഖലയിൽ ജനങ്ങളുടെ ആരോഗ്യപ്രശ്നമായി മാലിന്യം മാറിയിട്ട് മൂന്നുപതിറ്റാണ്ട് കഴിയുന്നു. രാജ്യത്തുതന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട ഗ്രാമം എന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ പഞ്ചായത്താണ് അരൂർ. മാലിന്യപ്രശ്നം പരിഹരിക്കാൻ ഒട്ടേറെ പദ്ധതികൾ അരൂർ പഞ്ചായത്ത് ആവിഷ്കരിച്ചെങ്കിലും നടപ്പാക്കിയില്ല. എല്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മാലിന്യം മുഖ്യവിഷയമായി ഉയർന്നു വരാറുണ്ടെങ്കിലും സമഗ്ര പദ്ധതികളൊന്നും യാഥാർഥ്യമായിട്ടില്ല. മാലിന്യപ്രശ്നം വിജയകരമായി പരിഹരിച്ച പഞ്ചായത്തുകളും മറ്റ് തദ്ദേശ സ്ഥാപനങ്ങളും പലതുണ്ടെങ്കിലും പ്രശ്നം പഠിക്കാനും പകർത്താനും അരൂർ പഞ്ചായത്ത് അധികൃതരിൽനിന്ന് ശ്രമമുണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. കടുത്ത ശുദ്ധജല ക്ഷാമത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും അന്തരീക്ഷ മലിനീകരണത്തിനും മുഖ്യകാരണം സമുദ്രോൽപന്ന സംസ്കരണ കയറ്റുമതി വ്യവസായംതന്നെയാണ്. ഈ മേഖലയിൽ സംസ്ഥാനത്ത് ഏറ്റവുമധികം വികസിച്ചത് ഇവിടെയാണ്. പുറംതള്ളുന്ന മാലിന്യം ഫലപ്രദമായി ഒഴിവാക്കുന്നതിൽ ആദ്യംമുതലേ അരൂർ പരാജയപ്പെട്ടു പരമ്പരാഗത തൊഴിൽ മേഖലയായ കയറും നെൽകൃഷിയും കൈവിട്ടതോടെ അരൂർ മേഖലയുടെ രക്ഷക്കെത്തിയ തൊഴിൽ മേഖലയാണ് ചെമ്മീൻ വ്യവസായം. കടലിൻെറ സാന്നിധ്യവും കൈതപ്പുഴ-വേമ്പനാട്ടു കായലുകളുടെ സമൃദ്ധമായ മത്സ്യസമ്പത്ത് ചെമ്മീൻ കയറ്റുമതിയെ വളർത്തി. ------- ജീവിതനിലവാരം മെച്ചപ്പെട്ടു നഷ്ടമായത് നാടിൻെറ നീരുറവകളും കുടിവെള്ളവും ശുദ്ധവായു നിറഞ്ഞ അന്തരീക്ഷവുമാണ്. ഇതിനെതിരെ പ്രതികരിക്കാൻ സംഘടിത രാഷ്ട്രീയ പാർട്ടികളൊന്നും തയാറായിരുന്നില്ല. മുഖ്യ ജീവനോപാധിയായ വ്യവസായത്തിന് മുന്തിയ പരിഗണന നൽകി. സമുദ്രോൽപന്ന കയറ്റുമതിയുടെ മികവിൽ മികവിൻെറ പട്ടണമായി അരൂർ മേഖല അംഗീകരിക്കപ്പെട്ടു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന വ്യവസായത്തെ നിലനിർത്തുന്നതിനൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നൽകേണ്ട ഊന്നൽ എല്ലാവരും ൈകവിട്ടു. പരിസ്ഥിതിയെയും വ്യവസായത്തെയും ഒരുപോലെ സംരക്ഷിക്കുന്നതിന് ആവശ്യമായ നയരൂപവത്കരണമാണ് ഉണ്ടാകേണ്ടത്. ഏറ്റവും മലിനീകരിക്കപ്പെട്ട ഗ്രാമമെന്ന അപകീർത്തി ചാർത്തപ്പെട്ട ശേഷമാണ് ചെറു ശബ്ദങ്ങളെങ്കിലും ഉയർന്നത്. രാഷ്ട്രീയ യുവജന സംഘടനതന്നെ ചന്തിരൂർ പുത്തൻ തോട്ടിലെ മാലിന്യത്തിനെതിരെ ഹൈകോടതി കയറി. പിന്നീടുവന്ന എല്ലാ തെരഞ്ഞെടുപ്പിലും മാലിന്യപ്രശ്നം ചർച്ചയായി ഉയർന്നു. തുടർന്നാണ് ചന്തിരൂർ പുത്തൻതോട് കേന്ദ്രീകരിച്ച് മാലിന്യ ശുദ്ധീകരണ പ്ലാൻറ് എന്ന ആശയം ഉദിച്ചത്. 73 സൻെറ് സ്ഥലം ചന്തിരൂർ പുത്തൻ തോട്ടിൻകരയിൽ വാങ്ങിയിരുന്നു. കലക്ടർ ചെയർമാനായി സൊസൈറ്റി രൂപവത്കരിച്ച് കേന്ദ്രഫണ്ടുകൂടി പ്രയോജനപ്പെടുത്തി പ്ലാൻറിന് രൂപരേഖ തയാറാക്കി. എന്നാൽ, ഇപ്പോഴും സകലമാന മാലിന്യവും ഒഴുകുന്നിടമായി ചന്തിരൂർ പുത്തൻതോട് മാറി. --------- വ്യവസായകേന്ദ്രം കേന്ദ്രബിന്ദു സംസ്ഥാനം രൂപവത്കൃതമായ കാലഘട്ടത്തിൽതന്നെ അരൂരിൽ വ്യവസായകേന്ദ്രം സ്ഥാപിക്കപ്പെട്ടു. അരൂർ മണ്ഡലത്തിൻെറ വടക്കേയറ്റത്താണ് അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്. ആഹാരസാധനങ്ങൾ കയറ്റി അയക്കുന്നതു മുതൽ അഴുകിയ ചെമ്മീന്‍ അവശിഷ്ടങ്ങൾ സംസ്‌കരിക്കുന്ന സ്ഥാപനങ്ങൾ വരെ ഇവിടെയുണ്ട്. സംസ്ഥാനത്തിൻെറ വിവിധ പ്രദേശങ്ങളില്‍നിന്ന് മാലിന്യത്തിൻെറ പേരില്‍ മാറ്റേണ്ടിവന്ന കമ്പനികളും സുഗമമായി പ്രവര്‍ത്തിക്കുന്നു. എസ്റ്റേറ്റിൻെറ വടക്കും പടിഞ്ഞാറും വിശാലമായ കായലാണ്. തെക്കും കിഴക്കും ജനനിബിഡ കോളനികളും. രാസമാലിന്യവും ജൈവമാലിന്യവും ഒടുവില്‍ എത്തിച്ചേരുന്നത് കായലിലാണ്. ഗാര്‍ഹികമാലിന്യം ഒഴുകിയെത്തുന്നതും കുറവല്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിൻെറ ഇടപെടല്‍ ദുര്‍ബലമാണെന്നും പരാതിയുണ്ട്. മാലിന്യംമൂലം കൈതപ്പുഴക്കായലിലെ മത്സ്യബന്ധനം ഏറക്കുറെ നിലച്ചു. പ്രദേശത്തെ ഭൂഗര്‍ഭജലത്തിലും മാലിന്യത്തിൻെറ തോത് കൂടിയിട്ടുണ്ട്. വ്യവസായികളുടെ സംഘടന അരൂര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പൊതു ശുദ്ധീകരണപ്ലാൻറിനുവേണ്ടി സർക്കാറിൽ സമ്മർദം ചെലുത്തിയതോടെ 10 കോടി രൂപ അനുവദിക്കാമെന്ന് സർക്കാർ വാഗ്ദാനം ഏറ്റതും പഴങ്കഥ. ----- attn deskkkkkkkkkkk താഴെ നൽകിയിരിക്കുന്നത് അഭിപ്രായങ്ങളാണ്........... ```````````````````````````` കണ്ണടച്ച് ഇരുട്ടാക്കരുതേ... ചാക്കുകണക്കിന് മാലിന്യം തള്ളിയ കാഴ്ച മറ്റെവിടെയും കാണാത്ത വിധം അരൂരിലെ ദേശീയ പാതയോരങ്ങളിൽ കാണാം. അരൂർ ഗ്രാമപഞ്ചായത്തിന് മാലിന്യനിർമാർജനത്തിന് ഒരുനയമില്ല. ഗാർഹിക മാലിന്യം സംസ്കരിക്കാൻ വേണ്ടി ബയോഗ്യാസ് പ്ലാൻറ് പഞ്ചായത്ത് വീടുകൾക്ക് വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, വർഷങ്ങളായി വിതരണം ചെയ്യുന്ന ഈ ബയോഗ്യാസ് പ്ലാൻറ് ഇപ്പോഴും എല്ലാ വീടുകളിലും പ്രവർത്തിക്കുന്നുണ്ടോ? എത്ര എണ്ണം ഉപയോഗിക്കുന്നുണ്ട് ? എല്ലാ വീടുകളിലും ബയോഗ്യാസ് പ്ലാൻറ് നിർബന്ധമാക്കാൻ എന്താണ് മാർഗം ? തുടർ പരിശോധന നടത്തണം. പുതുതായി നിർമിക്കുന്ന വീടുകളുെട പ്ലാനിൽ കക്കൂസ് എന്നപോലെ ബയോഗ്യാസ് പ്ലാൻറ് നിർബന്ധമാക്കണം. ജൈവ മാലിന്യം മുഴുവൻ വീടുകളിൽതന്നെ സംസ്കരിക്കണം. അരൂർ വ്യവസായ കേന്ദ്രത്തിൽ 70 ശതമാനത്തോളം സമുദ്രോൽപന്ന കയറ്റുമതി ശാലകളാണ്. വ്യവസായ കേന്ദ്രത്തിൽ പൊതുശുദ്ധീകരണ പ്ലാൻറ് നിർമിക്കുന്നതിനു വേണ്ടി 10 കോടി രൂപ സർക്കാർ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഏഴുവർഷം കഴിയുന്നു. അയൽസംസ്ഥാനങ്ങളിെലെ പാതയോരങ്ങൾ വൃത്തിയുടെ കാര്യത്തിൽ കേരളത്തെ നാണിപ്പിക്കും. വിദേശികൾക്ക് കേരളത്തിലെ പ്രകൃതി ഭംഗി ആസ്വദിക്കാൻ താൽപര്യമുണ്ട്. എസ്. ജീവൻ സെക്രട്ടറി, അരൂർ ഇൻഡസ്ട്രീസ് അസോസിയേഷൻ ``````````` വഴികളുണ്ട്; എങ്ങനെ കൈകാര്യം ചെയ്യും മാലിന്യ സംസ്കരണം തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്രാഥമിക കടമയാണ്. അധികാര വികേന്ദ്രീകരണം എന്ന തത്ത്വം എല്ലാ അർഥത്തിലും നടപ്പാക്കിയ കേരളത്തിൽപോലും കാൽ നൂറ്റാണ്ടുകാലത്തിനിെട ഒരിടത്തുപോലും ശാസ്ത്രീയവും പാരിസ്ഥിതികവും ജനകീയവുമായി ഈ വിഷയം കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അരൂർ പഞ്ചായത്തിലെ ജലാശയങ്ങൾ മലിനമായതിൻെറ മുഖ്യകാരണക്കാർ വ്യവസായങ്ങളാണ്. അവിടെ വിട്ടുവീഴ്ചയില്ലാതെ നിയമങ്ങൾ പാലിക്കാൻ വ്യവസായ സ്ഥാപനങ്ങൾ തയാറാകണം. അങ്ങനെ ചെയ്യാത്തവ അടച്ചുപൂട്ടുകതന്നെ വേണം. കുറച്ചുപേരുടെ ലാഭത്തിനുവേണ്ടി ഒരു ജനതയെ, അവരുടെ പല തലമുറകളെ രോഗികളാക്കാൻ ആരാണ് അധികൃതർക്ക് അധികാരം നൽകിയത്? കേന്ദ്രീകൃതമായ ഒരു മാലിന്യസംസ്കരണ സംവിധാനം എന്നത് സംസ്ഥാനത്ത് സാധ്യമാകില്ല എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമെല്ലാം പോയി കാണുന്ന രീതികൾ ഇവിടെ വിജയിക്കാൻ പോകുന്നില്ല. പത്തിലേറെ നഗരങ്ങളിൽ ഉണ്ടായിരുന്ന കേന്ദ്രീകൃത സംവിധാനങ്ങൾ ജനങ്ങളുടെ പ്രതിഷേധം മൂലം അടച്ചുപൂട്ടി. ഈ രീതിയിൽ ഇപ്പോൾ ശേഷിക്കുന്ന കൊച്ചിയിലെ ബ്രഹ്മപുരം ദുരന്തവും ആണ്. ഇവയുടെ പരാജയകാരണങ്ങൾ പഠിക്കാൻ അരൂർ പഞ്ചായത്ത് തയാറാകണം. കേരളത്തിലെ ആവാസവ്യവസ്ഥ, കാലാവസ്ഥ (മഴ), ജലാശയങ്ങൾ, ഭൂഗർഭജല നിരപ്പ് തുടങ്ങി പല ഘടകങ്ങളും ഇതിന് കാരണം ആണ്. നമ്മുടെ മാലിന്യത്തിൻെറ അളവ്, സ്വഭാവം (ജലാംശം കൂടുതൽ, പ്ലാസ്റ്റിക്പോലുള്ളവയുടെ ആധിക്യം മുതലായവയും) പ്രശ്നം സങ്കീർണമാക്കുന്നു. മാലിന്യം ഉണ്ടാകുന്നിടത്തുെവച്ച് തരം തിരിക്കാൻ കഴിയാതിരുന്നാൽ ഒരു സംവിധാനവും വിജയിക്കില്ല. ജൈവമാലിന്യം ഒരു കാരണവശാലും വീടിന് (സ്ഥാപനങ്ങൾക്ക്) പുറത്തു പോകാൻ പാടില്ല. അവയുടെ സംസ്കരണം ഉണ്ടാക്കുന്നവരുടെ ചുമതലയാണ്. അതിനാവശ്യമായ സാങ്കേതിക സാമ്പത്തിക പിന്തുണ പഞ്ചായത്ത് നൽകണം. ഏതു വീട്ടിലും ഇതു സാധ്യമാണ്. (ഫ്ലാറ്റുകളിൽ ഒരു സംവിധാനം മതി). വെർമി കമ്പോസ്റ്റ്, ബയോഗ്യാസ് തുടങ്ങി പല സാധ്യതകൾ ഉണ്ട്. ജൈവമാലിന്യം പുറത്ത് (റോഡിലും പുരയിടങ്ങളിലും പൊതു സ്ഥലങ്ങളിലും) വരില്ലെന്ന് പഞ്ചായത്ത് ഉറപ്പാക്കണം. അടുത്ത ഘട്ടം അജൈവ മാലിന്യസംസ്കരണമാണ്. ഇത് എല്ലാ ദിവസവും ശേഖരിക്കേണ്ടതില്ല. വൃത്തിയാക്കി വേർതിരിച്ചുെവച്ചാൽ ആഴ്ചയിലൊരിക്കലോ മറ്റോ ശേഖരിക്കാൻ പഞ്ചായത്തിന് പദ്ധതി വേണം. ഇതിൽ പുനഃചംക്രമണ സാധ്യത ഉള്ളവ ആ രീതിയിൽ വിടണം. ഒരു സംസ്കരണവും സാധ്യമാകാത്ത കോൺക്രീറ്റുപോലുള്ള മാലിന്യം നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. സി.ആർ. നീലകണ്ഠൻ, പരിസ്ഥിതി പ്രവർത്തകർ ---------------- മാലിന്യസംസ്കരണ സംസ്കാരം കൊച്ചി നഗരത്തിൻെറ ഉപനഗരമായി വികസിക്കുന്ന പ്രദേശമാണ് അരൂർ. വളരെ വേഗത്തിലുള്ള നഗരവത്കരണത്തിൻെറ ഭാഗമായ പ്രശ്നങ്ങളും സങ്കീർണമാണ്. ജനസാന്ദ്രതയും കൂടുതലാണ്. വീടുകളുടെ എണ്ണവും അതനുസരിച്ച് വാണിജ്യശൃംഖലയും വർധിക്കുന്നുണ്ട്. ശാസ്ത്രീയവും ജനപങ്കാളിത്ത പരിഹാര പദ്ധതിയാണ് മാലിന്യവിഷയത്തിൽ ആവശ്യം. മാലിന്യ സംസ്കരണ സംസ്കാരം വളർത്തിയെടുക്കണം. സ്വന്തം മാലിന്യം സംസ്കരിക്കാനുള്ള ഉത്തരവാദിത്തം ഓരോ കുടുംബവും ഏറ്റെടുക്കണം. അതിന് ആവശ്യമായ സഹായം സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകണം. രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, െറസിഡൻഷ്യൽ അസോസിയേഷൻ, യുവജനസംഘടനകൾ, വിദ്യാർഥികൾ എന്നിവരെ അണിനിരത്തി ബോധവത്കരണവും പരിശീലന പരിപാടികളും ആവിഷ്കരിക്കണം. ജൈവമാലിന്യം ഉറവിടങ്ങളിൽതന്നെ സംസ്കരിക്കാനാകണം. എയ്റോബിക് കമ്പോസ്റ്റ് സൻെററുകൾ സ്ഥാപിച്ച് മാലിന്യം വളമാക്കാം. അജൈവ മാലിന്യം സംസ്കരിക്കാൻ ശാസ്ത്രീയ സംവിധാനങ്ങൾ വേണം. അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു പ്ലോട്ട് ഇതിന് അനുവദിച്ചാൽ വ്യവസായ മേഖലക്കും പ്രയോജനപ്പെടും. സമ്പൂർണ സാക്ഷരത വിജയിപ്പിച്ചതുപോലെ ജനകീയ പദ്ധതിയാക്കി മാലിന്യസംസ്കരണത്തിനും സംവിധാനം ആവശ്യമാണ്. സി.ബി. ചന്ദ്രബാബു, സി.പി.എം സംസ്ഥാന സമിതി അംഗം, അരൂർ നിവാസി -------------------------------- മലിനീകരിക്കപ്പെടുന്ന അരൂർ -പാക്കേജ് ചിത്രങ്ങൾ -------------- APL aroor waste അരൂരിൽ റോഡരികിൽ കുന്നുകൂടിയ മാലിന്യം -------------- APL chandiroor model ചന്തിരൂരിലെ പൊതുശുദ്ധീകരണ പ്ലാൻറിൻെറ രൂപരേഖ --------------- APL s jeevan എസ്. ജീവൻ (സെക്രട്ടറി, അരൂർ ഇൻഡസ്ട്രീസ് അസോസിയേഷൻ) ----------- APL chandrababu സി.ബി. ചന്ദ്രബാബു (സി.പി.എം സംസ്ഥാനസമിതി അംഗം) -------------- APL cr neelakandan സി.ആർ. നീലകണ്ഠൻ (പരിസ്ഥിതി പ്രവർത്തകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story