Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകയര്‍ ഭൂവസ്ത്ര സാധ്യത...

കയര്‍ ഭൂവസ്ത്ര സാധ്യത പ്രയോജനപ്പെടുത്തണം​

text_fields
bookmark_border
ആലപ്പുഴ: ഭൂമിയുടെ സംരക്ഷണത്തിന് ഏറെ അനുയോജ്യമായ കയര്‍ ഭൂവസ്ത്രത്തി​ൻെറ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി. 'കയര്‍ഭൂവസ്ത്രം സാധ്യതകളും പദ്ധതി അവലോകനവും' വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നഗരസഭാധ്യക്ഷ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയൻറ്​ പ്രോഗ്രാം കോഓഡിനേറ്റര്‍ കെ.കെ. ഷാജു, കയര്‍ കോര്‍പറേഷന്‍ മാനേജര്‍ ആര്‍. അരുണ്‍ ചന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു. കയര്‍ വികസന ഡയറക്​ടര്‍ വി.ആര്‍. വിനോദ്, കയര്‍ പ്രോജക്​ട്​ ഓഫിസര്‍ സുരേഷ് ബാബു, നഗരസഭ കൗണ്‍സിലര്‍ പി.എസ്. ഫൈസല്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഫിഷറീസ് വകുപ്പ്​ സ്‌പെഷല്‍ ഡ്രൈവ് ഇന്ന് ആലപ്പുഴ: മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനക്ക്​ മുന്നോടിയായി ഫിഷറീസ് വകുപ്പ് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ്‌ ലാന്‍ഡിങ്​ സൻെററുകളും കേന്ദ്രീകരിച്ച് വെള്ളിയാഴ്​ച സ്‌പെഷല്‍ ഡ്രൈവ് നടത്തും. രാവിലെ 10 മുതല്‍ തോട്ടപ്പള്ളി ഹാര്‍ബറിലാണ് സ്‌പെഷല്‍ ഡ്രൈവ്. ഉടമകള്‍ യാനവും രേഖകളുമായി തോട്ടപ്പള്ളി ഹാര്‍ബറില്‍ എത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്​ടര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story