Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചില്ലുവാതിലിൽ...

ചില്ലുവാതിലിൽ കുടുങ്ങിയവരെ രക്ഷിച്ചു

text_fields
bookmark_border
ആലപ്പുഴ: തുണിക്കടയിലെ ചില്ലുവാതിലിൽ കുടങ്ങിയ ഉടമയെയും ജീവനക്കാരിയെയും അഗ്​നിരക്ഷാസേന രക്ഷിച്ചു. വ്യാഴാഴ്​ച രാവിലെ 11ന്​​ വഴിച്ചേരി മാർക്കറ്റ് റോഡിലെ ക്ലൗഡ്​സ്​ ഫോൺ വുമൺ ടെക്​സ്​​െറ്റെൽസിലാണ്​ സംഭവം. രാവിലെ കട തുറന്നശേഷം അകത്തുകയറിയ ഉടമ ലതാദേവിയും ജീവനക്കാരി ജിൻസിയും ഡോർ തകരാറിലായി കടക്കുള്ളിൽ കുടുങ്ങി. ചില്ല്​ പൊട്ടി ദേഹത്തുവീഴുന്ന രീതിയിലായിരുന്നു. കടക്കുള്ളിലെ സ്ഥലപരിമിതിയും വെല്ലുവിളിയായിരുന്നു. അഗ്​നിരക്ഷാസേന എത്തി ചില്ല്​ അഴിച്ചുമാറ്റിയണ്​ ഇവരെ രക്ഷിച്ചത്​. അഗ്​നിരക്ഷാസേന​ അസി.സ്​റ്റേഷൻ ഓഫിസർ വാല​​െൻെറൻ,സീനിയർ ഫയർ ആൻഡ്​ റസ്ക്യൂ ഓഫിസർമാരായ കെ. തോമസ്, എസ്​. കബീർ, എ.ആർ. ഷൈജു, ഷുഹൈബ്, ജോസ് മോൻ, രതീഷ്, വി. വിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. APL fire force ആലപ്പുഴ നഗരത്തിലെ തുണക്കടയിൽ ചില്ലുവാതിലിൽ കുടുങ്ങിയ ഉടമയെയും ജീവനക്കാരിയെയും അഗ്​നിരക്ഷാസേന രക്ഷിക്കുന്നു ---------------------------- മലബാര്‍ കലാപം വാർഷികം: സെമിനാർ നാളെ ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിലി​ൻെറ ആഭിമുഖ്യത്തില്‍ ശനിയാഴ്​ച വൈകീട്ട്​ അഞ്ചിന്​ കൈചൂണ്ടി അവലൂക്കുന്ന്​ വായനശാലയില്‍ 'മലബാര്‍ കലാപത്തി​ൻെറ 100ാം വാര്‍ഷികത്തി​ൻെറ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story