Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:28 AM IST Updated On
date_range 12 Nov 2021 5:28 AM ISTഅക്ഷര കലവറ തീർത്ത് സ്കൂൾ ഡിജിറ്റൽ ലൈബ്രറി
text_fieldsbookmark_border
കായംകുളം: വിവരസാങ്കേതികവിദ്യയുടെ പുതിയകാലത്ത് സർക്കാർ സ്കൂളിലെ ഡിജിറ്റൽ ഗ്രന്ഥശാല ശ്രദ്ധേയമാകുന്നു. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് രാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് നൂതന ആശയവുമായി രംഗത്തുവന്നത്. ജില്ലയിലെ ആദ്യ ഡിജിറ്റൽ ഗ്രന്ഥശാലയെന്ന ഖ്യാതിയും ഇതോടെ സ്കൂളിന് സ്വന്തം. 12.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈബ്രറി ഒരുക്കിയത്. 600ലധികം പുസ്തകങ്ങളാണ് ഓരോ കമ്പ്യൂട്ടറിലുമുണ്ട്. ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായാണ് ലൈബ്രറി അനുവദിച്ചതെങ്കിലും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികൾക്കുകൂടി പ്രയോജനപ്പെടും. കഥകള്‍, കവിതകള്‍, ആത്മകഥകള്‍, ലേഖനങ്ങള്‍, നോവലുകള്‍, വ്യാകരണങ്ങള്‍, ചരിത്രസംഭവങ്ങള്‍, പ്രവേശനപരീക്ഷാസഹായികള്‍, പി.എസ്.സി മാതൃകചോദ്യങ്ങള്‍, പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ എന്നിവ അടങ്ങിയ പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തിയത്. ടെക്സ്റ്റ്, ഓഡിയോ, വിഡിയോ, പ്രസേൻറഷന് എന്നീ രീതികളില്‍ വിവരങ്ങള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഒഴിവു സമയങ്ങളില്‍ ലൈബ്രറിയില്‍ എത്തി അവശ്യപുസ്തകങ്ങള്‍ വായിക്കാവുന്ന രീതിയിലാണ് നിലവിലെ ക്രമീകരണം. ---------- ചിത്രം: APLKY1LIBRARY രാമപുരം ഗവ. സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
