Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാധവശ്ശേരി...

മാധവശ്ശേരി പാലംപൊളിക്കൽ തുടങ്ങി; ഗതാഗതം വഴിതിരിച്ചുവിട്ടു

text_fields
bookmark_border
-കെ.എസ്​.ആർ.ടി.സി ബസുകൾ മാമ്മൂട്​ പാലം വഴി പോകും ആലപ്പുഴ: എ.സി റോഡ്​ നവീകരണ ഭാഗമായി മാധവശ്ശേരി പാലം പൊളിക്കൽ തുടങ്ങി; ഗതാഗതം വഴിതിരിച്ചുവിട്ടു. ചൊവ്വാഴ്​ച പാലത്തി​ൻെറ കൈവരിയും കോൺക്രീറ്റ്​ സ്ലാബും പൊളിച്ചുനീക്കുകയാണ്​ ആദ്യം. ബുധനാഴ്​ച രാവിലെ ക്രെയി​ൻെറ സഹായത്തോടെ ബീമുകൾ നീക്കും. തദ്ദേശീയരടക്കമുള്ളവരുടെ വാഹനങ്ങൾ കടന്നുപോകാൻ താൽക്കാലികപാത ഒരുക്കി. യാത്രാതടസ്സമുണ്ടാകാത്ത രീതിയിൽ വാഹനങ്ങൾ കടത്തിവിടാൻ കരാർ ഏറ്റെടുത്ത ഊ​രാളുങ്കൽ സൊസൈറ്റിയുടെ തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്​. കുട്ടനാട്ടിലെ ഉൾ​​പ്രദേശങ്ങളി​ൽ യാത്രാ​േക്ലശം പരിഹരിക്കാൻ മങ്കൊമ്പ് -ചമ്പക്കുളം റോഡിലെ മാമ്മൂട് പാലം വഴിയാണ്​ കെ.എസ്​.ആർ.ടി.സി ബസുകൾ കടത്തിവിടുന്നത്​. മാമ്മൂട് പാലം തുറന്നതോടെ മ​ങ്കൊമ്പ്​ വഴി ചമ്പക്കുളം, കഞ്ഞിപ്പാടം, എൻ.എൻ കവല, വണ്ടാനം മെഡിക്കൽ കോളജ്​ വഴി ആലപ്പുഴയിലെത്താം. ചങ്ങനാശ്ശേരിയിലേക്കുള്ള വാഹനങ്ങളും ഇതേ പാതയിലൂടെ സഞ്ചരിക്കാനാകും. ​ കിടങ്ങറ, പുളിങ്കുന്ന് കെ.എസ്​.ആർ.ടി.സി ബസുകൾ ഈ പാതയിലൂടെ സർവിസ്​ ആരംഭിച്ചു. കൈനകരി ബസുകൾ വണ്ടാനം, കഞ്ഞിപ്പാടം, ചമ്പക്കുളം, പൂപ്പള്ളി വഴിയാണ്​ സർവിസ്​ നടത്തുന്നത്​. ആലപ്പുഴയിൽനിന്ന് നേരിട്ട് ജ്യോതി ജങ്‌ഷൻവരെ സർവിസുണ്ട്‌. നേര​േത്ത ​െപാളിച്ച പാറശ്ശേരി പാലത്തി​ൻെറ പൈൽ ക്യാപ്‌ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്​. എ.സി റോഡി​ൻെറ വിവിധയിടങ്ങളിൽ കാന നിർമാണം, മണ്ണ്‌ പരിശോധന, വലിയ പാലങ്ങളുടെ പൈലിങ്‌ എന്നിവയുമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story