Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉൾനാടൻ കായലുകളിൽ പായൽ...

ഉൾനാടൻ കായലുകളിൽ പായൽ ഒഴിയുന്നില്ല

text_fields
bookmark_border
ഉൾനാടൻ കായലുകളിൽ പായൽ ഒഴിയുന്നില്ല
cancel
അരൂർ: ഉൾനാടൻ കായലുകളിൽനിന്ന് പായൽ ഒഴിയുന്നില്ല. വേമ്പനാട്ടുകായലി​ൻെറ മുകൾപ്പരപ്പിൽ കുളവാഴക്കൂട്ടങ്ങൾ ഒഴിഞ്ഞെങ്കിലും ചീഞ്ഞ്​ താഴേക്ക്​ അടിയുന്ന പായൽ മത്സ്യബന്ധനത്തിന് തടസ്സമാണ്​. ഊന്നിവലകളിൽ കുരുങ്ങുന്ന പായൽക്കൂട്ടം വലകളെയും ഊന്നിക്കുറ്റികളെയും നശിപ്പിക്കുന്നു. പായൽക്കൂട്ടങ്ങൾ ഇടത്തോടുകളിലും വീതികുറഞ്ഞ കായലുകളിലും ഇടതൂർന്ന്​ വളരുകയാണ്. ഇടക്കിടെ ഉണ്ടാകുന്ന ചെറിയമഴയും കടുത്ത വെയിലും പായൽ വളർച്ചക്ക്​ അനുകൂലമാണ്. വെളുത്തുള്ളി, കുറുമ്പി, കുമ്പളങ്ങി, കാക്കത്തുരുത്ത് ഉൾനാടൻ കായലുകളിൽ തിങ്ങിനിറഞ്ഞ പായൽക്കൂട്ടം കായലി​ൻെറ അടിത്തട്ടിലേക്ക് ഓക്സിജൻ കടത്തിവിടാതെ മത്സ്യസമ്പത്തിന് നാശം ഉണ്ടാക്കുന്നു. മാത്രമല്ല, കടത്തുവള്ളങ്ങളുടെ യാത്രയും മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങളെയും പായൽക്കൂട്ടം നാശത്തിലാക്കും. കോവിഡ് വ്യാപനം തഴുപ്പിലും കാക്കത്തുരുത്തിലും ഉണ്ടായിരുന്ന കായൽ വിനോദസഞ്ചാരത്തെ പ്രതിസന്ധിയിലാക്കി. ചിത്രം വെളുത്തുള്ളി കായലിൽ തിങ്ങിനിറഞ്ഞ പായൽക്കൂട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story