Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂക്കുറ്റി മൂലംകുഴി...

അരൂക്കുറ്റി മൂലംകുഴി ​ബ്രാഞ്ചിൽ മത്സരം;​ നിലവിലെ സെക്രട്ടറിക്ക്​ തോൽവി

text_fields
bookmark_border
അരൂക്കുറ്റി മൂലംകുഴി ​ബ്രാഞ്ചിൽ മത്സരം;​ നിലവിലെ സെക്രട്ടറിക്ക്​ തോൽവി
cancel
-ലോക്കല്‍ സമ്മേളനം 13ന് അരൂക്കുറ്റി: ആള്‍മാറാട്ടത്തി​ൻെറ പേരില്‍ അലങ്കോലമായ സി.പി.എം അരൂക്കുറ്റി ബ്രാഞ്ച്​ സമ്മേളനം വീണ്ടും നടത്തിയപ്പോള്‍ നിലവിലെ ബ്രാഞ്ച് സെക്രട്ടറിയെ മത്സരത്തില്‍ തോൽപ്പിച്ച്​ വനിത അംഗം ബ്രാഞ്ച്​ സെക്രട്ടറിയായി. വിഭാഗീയത രൂക്ഷമായ അരൂക്കുറ്റി ലോക്കല്‍ കമ്മിറ്റി കീഴി​െല മൂലംകൂഴി ബ്രാഞ്ച് സമ്മേളനത്തിലാണ് ചൊവ്വാഴ്​ച തെരഞ്ഞെടുപ്പ് നടന്നത്. ആറാം വാര്‍ഡിലെ പുളിക്കല്‍ സുനിത സമീര്‍ നിലവിലെ ബ്രാഞ്ച് സെക്രട്ടറി അനീഷിനെതിരെ ഏഴ് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. അനീഷിന്​ അഞ്ചുപേരുടെ പിന്തുണയാണ് ലഭിച്ചത്. അരൂക്കുറ്റിയില്‍ ആദ്യമായാണ് ഒരു വനിത സി.പി.എം ബ്രാഞ്ചുസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകയാണ് സുനിത. ബ്രാഞ്ചിൽ ഉൾപ്പെടാത്ത ഒരു മെംബറെ മറ്റൊരു അംഗത്തി​ൻെറ പേരില്‍ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ പരാതി ഉയരുകയും സമ്മേളനം അലങ്കോലപ്പെടുകയും ചെയ്​തതിനെ തുടര്‍ന്നാണ് മൂലംകുഴി ബ്രാഞ്ച് സമ്മേളനം ​െചാവ്വാഴ്​ച ജില്ല കമ്മിറ്റിയംഗം എന്‍.ആര്‍. ബാബുരാജി​ൻെറയും ഏരിയകമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ വീണ്ടും ചേര്‍ന്നത്. അരൂക്കുറ്റിയില്‍ ബ്രാഞ്ച്​ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. 25 സമ്മേളനങ്ങളില്‍ അഞ്ചെണ്ണത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കും രണ്ടിടത്ത്​ സമ്മേളനപ്രതിനിധി തലത്തിലും മത്സരം നടന്നു. മൂലംകുഴി കൂടാതെ ഹിദായത്ത് സൗത്ത്, 1008 വെസ്​റ്റ്​, 1008 ഈസ്​റ്റ്​, നദുവത്ത് സെന്‍ട്രല്‍ ബ്രാഞ്ചുകളിലാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത്. നിലവിലെ ലോക്കല്‍കമ്മിറ്റി സെക്രട്ടറി വിശ്വസ്​ത്യനും മുന്‍ പഞ്ചായത്ത് പ്രസിഡൻറ്​ ആബിദ അസീസും നേതൃത്വം നല്‍കുന്ന വിഭാഗവും മുന്‍ പഞ്ചായത്ത് പ്രസിഡൻറ്​ പി.എസ്. ബാബുവും മുന്‍ലോക്കല്‍ സെക്രട്ടറി എല്‍.എസ്. സുന്ദരവും അടങ്ങുന്ന വിഭാഗവുമായി ചേരിതിരിഞ്ഞാണ് സമ്മേളനങ്ങളില്‍ ബലപരീക്ഷണം നടന്നത്. 13ന് വടുതല അബ്‌റാര്‍ ഓഡിറ്റോറിയത്തിലാണ്​ ലോക്കല്‍ സമ്മേളനം. മന്ത്രി സജി ചെറിയാൻ​ ഉദ്​ഘാടനം നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story