Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:28 AM IST Updated On
date_range 10 Nov 2021 5:28 AM ISTകട്ടപ്പുറത്തെ വാഹനമിറക്കാൻ 'പായസചലഞ്ച്'
text_fieldsbookmark_border
അരൂക്കുറ്റി: വടുതല ജെട്ടി മറ്റത്തിൽ ഭാഗം ഗവ. എൽ.പി സ്കൂളിലെ വണ്ടികൾ ഓടിക്കാൻ കടമ്പകളേറെ. നാൽപതും ഇരുപതും കുട്ടികളെ കയറ്റാവുന്ന രണ്ട് വണ്ടികളാണ് സ്കൂളിലുള്ളത്. 2016-17ലെ അഡ്വ. എ.എം. ആരിഫിൻെറ ആസ്തിവികസന ഫണ്ടിൽനിന്നാണ് ഒരു വണ്ടി വാങ്ങിയത്. രണ്ടാമത്തേത് സ്കൂളിലെ അധ്യാപകർ പണംമുടക്കി വാങ്ങിയതാണ്. സ്കൂൾ ബസിറക്കാൻ പായസ ചലഞ്ചിന് ഒരുങ്ങുകയാണ് സ്കൂൾ അധികാരികൾ. അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ജി.പി.എസ് ഘടിപ്പിക്കൽ എന്നിവക്കായി രണ്ടുലക്ഷത്തോളം രൂപ കെണ്ടത്തണം. പണം കണ്ടെത്താനുള്ള മാർഗമെന്ന നിലയിലാണ് സ്കൂൾ മാനേജ്‌മൻെറ് കമ്മിറ്റി ഈമാസം 28ന് പായസ ചലഞ്ച് നടത്താൻ തീരുമാനിച്ചത്. 2000 ലിറ്റർ പായസം വീടുകളിൽ എത്തിച്ച് തുക സമാഹരിക്കും. ആലോചന യോഗത്തിൽ ചെയർമാൻ കെ.എം. അബ്ുൽ ഖാദർ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ പി.ഡി. ജോഷി, അധ്യാപക പ്രതിനിധികളായ എം.കെ. അബ്ദുൽ റഹുമാൻ, വിദ്യാകുമാരി, എസ്.എം.സി അംഗങ്ങളായ കെ.പി. കബീർ, ശശിധരൻ നായർ, വിനു ബാബു, സിമി, അനീഷ, നൗഫർ, ജിജു കുട്ടൻ, എം.പി.ടി.എ അംഗങ്ങളായ അനുമോൾ, പ്രവിത തുടങ്ങിയവർ സംസാരിച്ചു. ചിത്രം : എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങിയ സ്കൂൾ വാഹനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
