Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:33 AM IST Updated On
date_range 9 Nov 2021 5:33 AM ISTസജീവെൻറ തിരോധാനം: സി.പി.എമ്മിെൻറ പങ്ക് അന്വേഷിക്കണം -ബി.ജെ.പി
text_fieldsbookmark_border
സജീവൻെറ തിരോധാനം: സി.പി.എമ്മിൻെറ പങ്ക് അന്വേഷിക്കണം -ബി.ജെ.പി അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ മത്സ്യത്തൊഴിലാളി സജീവൻെറ തിരോധാനത്തിൽ സി.പി.എമ്മിൻെറയും കരിമണൽ ലോബിയുടെയും പങ്ക് അന്വേഷിക്കണമെന്നും സി.പി.എം നേതാക്കളെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നും ബി.ജെ.പി തിരുവനന്തപുരം മേഖല പ്രസിഡൻറ് കെ. സോമൻ ആവശ്യപ്പെട്ടു. തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി കച്ചേരിമുക്കിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് വി. ശ്രീജിത് അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരം ഉണ്ണികൃഷ്ണൻ, എൽ.പി. ജയചന്ദ്രൻ, കെ. പ്രദീപ്, വി. ബാബുരാജ്, അജു പാർഥസാരഥി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
