Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:31 AM IST Updated On
date_range 9 Nov 2021 5:31 AM ISTഎ.സി റോഡ് നവീകരണം: മാധവശ്ശേരി പാലം ഇന്ന് പൊളിക്കും
text_fieldsbookmark_border
ആലപ്പുഴ: എ.സി റോഡ് നവീകരണത്തിൻെറ ഭാഗമായി മാധവശ്ശേരി പാലം ചൊവ്വാഴ്ച പൊളിക്കും. രാവിലെ എട്ടിന് പൊളിക്കൽ തുടങ്ങും. ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ താൽക്കാലിക പാത ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽ തദ്ദേശീയരടക്കമുള്ളവരുടെ വാഹനം വഴിതിരിച്ചുവിടാൻ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി തൊഴിലാളികളെയും പൊലീസിെനയും വിന്യസിച്ചിട്ടുണ്ട്. എ.സി കനാൽ നിറഞ്ഞുകവിഞ്ഞ് പലയിടത്തും വെള്ളംകയറിയതിനാൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിയിരിക്കുകയായിരുന്നു. പാലം പൊളിക്കുന്നതിനൊപ്പം മറ്റ് നിർമാണജോലികളും പൂർണതോതിൽ പുനരാരംഭിക്കും. ഉയരം കുറവാണെന്ന ആരോപണമുയർത്തി നാട്ടുകാർ തടഞ്ഞ പാറശ്ശേരി പാലത്തിൻെറ നിർമാണം തിങ്കളാഴ്ച പുനരാരംഭിച്ചു. തോമസ് കെ. തോമസ് എം.എൽ.എയുമായി നടത്തിയ ചർച്ചയിൽ പാലത്തിന് ഉയരംകൂട്ടിപ്പണിയാൻ ധാരണയായതോടെയാണ് നിർമാണം ആരംഭിച്ചത്. ജലനിരപ്പിൽനിന്ന് ആറടി ഉയർത്തിയാവും പുതിയ പാലം. വെള്ളം പൂർണമായി ഇറങ്ങാത്തയിടങ്ങളിൽ നിർമാണം മന്ദഗതിയിലാണ്. കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ കിഴക്കൻെവള്ളത്തിൻെറ വരവിൽ കൂടുതൽ ജലെമത്തുെമന്ന ആശങ്കയുമുണ്ട്. നിലവിൽ നാലാമത്തെ പാലമാണ് പാതയിൽ പൊളിക്കുന്നത്. ഇതിൽ പൊങ്ങ, കളർകോട് പാലങ്ങൾ ഗതാഗതത്തിന് തുറന്നുെകാടുത്തു. നിർമാണം പാതിവഴിയിലെത്തിയ പാറശ്ശേരി പാലം അടുത്തമാസം ആദ്യം തുറക്കാനുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നത്. മാധവശ്ശേരി പൊളിക്കുന്നതോടെ കെ.എസ്.ആർ.ടി.സി ബസുകൾ വഴിമാറിയോടും. കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് ആലപ്പുഴ: മാധവശ്ശേരി പാലം പൊളിക്കുന്നതിൻെറ ഭാഗമായി കുട്ടനാടിൻെറ ഉൾപ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്തുമെന്ന് ആലപ്പുഴ എ.ടി.ഒ അശോക്കുമാർ അറിയിച്ചു. കിടങ്ങറ, പുളിങ്കുന്ന് പ്രദേശങ്ങളിലേക്കുള്ള ബസുകൾ വണ്ടാനം-കഞ്ഞിപ്പാടം-ചമ്പക്കുളം- തെക്കേക്കര, മങ്കൊമ്പ് വഴിതിരിച്ചുവിട്ട് സർവിസ് നടത്തും. കൈനകരിയിലേക്കുള്ള ബസുകൾ വണ്ടാനം, കഞ്ഞിപ്പാടം, ചമ്പക്കുളം, പൂപ്പള്ളി വഴി സർവിസ് നടത്തും. എ.സി റോഡിൽ ആലപ്പുഴയിൽനിന്ന് നേരിട്ട് ജ്യോതി ജങ്‌ഷൻ വരെ സർവിസുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story