Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎം.ഫിൽ റാങ്ക്...

എം.ഫിൽ റാങ്ക് തിളക്കത്തിൽ പഴക്കച്ചവടക്കാരൻ

text_fields
bookmark_border
എം.ഫിൽ റാങ്ക് തിളക്കത്തിൽ പഴക്കച്ചവടക്കാരൻ
cancel
കായംകുളം: പ്രതിസന്ധികളെ മറികടന്ന് നേടിയ എം.ഫിൽ റാങ്ക് തിളക്കവുമായി പഴക്കച്ചവടക്കാരൻ. ഐക്യജങ്ഷൻ വെട്ടത്തയ്യത്ത് വീട്ടിൽ അബ്‌ദുൽ ലത്തീഫി​ൻെറ മകൻ അൻസിം ലത്തീഫാണ് (31) കച്ചവട തിരക്കുകൾക്കുള്ളിൽനിന്ന്​ റാങ്കി​ൻെറ നേട്ടം കൊയ്തത്. കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിന്​ പരിസരത്തെ ചെറിയ പഴക്കടയിൽ എപ്പോഴും തിരക്കാണ്. ഇതിനിടയിലും കൈയിൽ കരുതിയ പാഠപുസ്തകത്തിൽനിന്ന്​ തനിക്കാവശ്യമായത് ഹൃദ്യസ്ഥമാക്കാൻ കഴിഞ്ഞതാണ് അൻസിമി​ൻെറ നേട്ടത്തിന് കാരണം. സിറിയൻ കവിയും സർഗപ്രതിഭയുമായ ഉമർ അബുറിഷയുടെ കവിതകളെയും സാഹിത്യ സംഭാവനകളെയും ആസ്പദമാക്കിയുള്ള തിസീസിനാണ് എംഫിൽ നേടിയത്. കോഴിക്കോട് ഫാറൂഖ് കോളജിൽനിന്ന്​ ബിരുദം നേടിയശേഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്നാണ് അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. അവിടെ തന്നെ എം.ഫില്ലിനും ചേരുകയായിരുന്നു. പിതാവ് രോഗിയായതോടെയാണ് അഞ്ചുവർഷം മുമ്പ്​ കടയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തത്. മൂന്നുദിവസം മാത്രം കോളജിൽ പോയാൽ മതിയെന്നത് കച്ചവടത്തിന് സൗകര്യമായി. കോവിഡ് കാലം പഠനത്തെ ഓൺലൈനിലേക്ക് മാറ്റിയതും സഹായകമായി. അറബി സാഹിത്യത്തിൽ പി.എച്ച്.ഡിയാണ്​ അടുത്ത ലക്ഷ്യം. 15ാം വയസ്സ്​ മുതൽ പിതാവി​ൻെറ സഹായിയായി ഒപ്പമുണ്ട്. പഠനം മുടങ്ങിയ കാലയളവുകളിലും കടയിലുണ്ടായിരുന്നു. പഠനത്തിനായി കച്ചവടവും കച്ചവടത്തിനായി പഠനവും മുടക്കേണ്ടിവന്നിട്ടില്ലെന്ന് അൻസിം പറയുന്നു. മാതാവ് ഹഫ്സത്തി​ൻെറയും സഹോദരൻ അനസി​ൻെറയും പിന്തുണയും പഠനവഴിയിൽ കരുത്തായി. വാഹിദ് കറ്റാനം ചിത്രം : APLKY1MPHIL കായംകുളത്തെ പഴക്കടയിൽ അൻസിം ലത്തീഫ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story