Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:28 AM IST Updated On
date_range 9 Nov 2021 5:28 AM ISTതുറവൂർ-പറവൂർ ആറുവരിയാക്കൽ: കരാറായി; ഭൂമി ഏറ്റെടുക്കാൻ മൂന്നുമാസം
text_fieldsbookmark_border
ആലപ്പുഴ: ദേശീയപാത വികസനത്തിൻെറ ഭാഗമായി തുറവൂർ -പറവൂർ 38.388 ദൂരം ആറു വരിയായി വികസിപ്പിക്കുന്നതിന് കരാറായി. ഹരിയാനയിലെ കെ.സി.സി ബിൽഡ്കോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് 1118 കോടി രൂപക്ക് നിർമാണ കരാർ ഉറപ്പിച്ചത്. ആകെ ആറു കമ്പനികളാണ് ടെൻഡർ നൽകിയത്. എസ്റ്റിമേറ്റ് തുകയെക്കാൾ 1.1 ശതമാനം (12 കോടി) കുറച്ചാണ് കരാർ ഉറപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. തുറവൂർ ജങ്ഷൻ മുതൽ പുന്നപ്ര പറവൂർ വരെയാണ് ആറു വരിയായി വികസിപ്പിക്കുക. ഇതിൽ ആലപ്പുഴ ബീച്ച് വഴി കടന്നുപോകുന്ന മൂന്നര കിലോമീറ്റർ എലിവേറ്റഡ് പാതയും ഉൾപ്പെടും. കരാർ ഒപ്പിട്ടതു മുതൽ 90 ദിവസത്തിനുള്ളിൽ സ്ഥലം ഏറ്റെടുത്തു കൈമാറണമെന്നാണ് വ്യവസ്ഥ. നിർമാണം പൂർത്തിയാകുന്നതനുസരിച്ച് തുക കൈമാറുന്ന ഇ.പി.സി മാതൃകയിലാണ് നിർമാണ കരാർ. തുറവൂർ-കഴക്കൂട്ടം ദേശീയപാത വികസനത്തിൻെറ ഭാഗമായി ജില്ലയിലൂടെ കടന്നു പോകുന്ന കൊറ്റുകുളങ്ങര -കാവനാട് റീച്ചിൻെറ നിർമാണത്തിന് നേരത്തേ കരാറായിരുന്നു. പറവൂർ - കൊറ്റുകുളങ്ങര റീച്ചിൻെറ കരാറാണ് ഇനി ഉറപ്പിക്കാനുള്ളത്. ദേശീയപാത സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കാൻ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ പ്രത്യേക ചുമതലയോടെ െഡപ്യൂട്ടി കലക്ടർമാരെ നിയമിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കൽ അതിവേഗം പൂർത്തിയാക്കാനാണ് വില്ലേജ് ഓഫിസർമാർക്ക് നിർദേശം. ഇതുവരെ 400 കോടിയാണ് നഷ്ടപരിഹാരമായി പാസാക്കിയത്. കൊറ്റുകുളങ്ങര -കാവനാട് റീച്ചിലെ കൊറ്റുകുളങ്ങര മുതൽ കൃഷ്ണപുരം വരെ ആലപ്പുഴ ജില്ലയുടെ ഭാഗമായ വില്ലേജുകളിലെ നഷ്ടപരിഹാരം നൽകാൻ കൊല്ലം ജില്ലയിലെ സ്ഥലമേറ്റെടുക്കൽ വിഭാഗത്തിൻെറ അക്കൗണ്ടിലേക്കാണ് ഫണ്ട് കൈമാറിയത്. ഈ തുക ആലപ്പുഴയിലെ സ്ഥലമേറ്റെടുക്കൽ വിഭാഗത്തിലേക്ക് കൈമാറുന്നതിന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതീക്ഷ പദ്ധതി: നാലാം ഘട്ടം ജില്ല കലക്ടർ ഉദ്ഘാടനം ചെയ്തു ആലപ്പുഴ: ഭിന്നശേഷിക്കാരുടെ പ്രത്യേക സ്‌കൂട്ടര്‍ ലൈസന്‍സ് കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പും എ.ഡി.ആര്‍.എഫും സംയുക്തമായി ജില്ല ഭരണകൂടത്തിൻെറ സഹകരണത്തോടെ നടപ്പാക്കുന്ന പ്രതീക്ഷ പദ്ധതിയുടെ നാലാം ഘട്ടം ജില്ല കലക്ടർ എ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ലൈസന്‍സുകള്‍ വിതരണം ചെയ്തു. രജിസ്ട്രേഷന്‍, നേത്രപരിശോധന, ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് എന്നിവ സമയബന്ധിതമായി നടത്തി ലൈസന്‍സ് നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എ.ഡി.ആര്‍.എഫ് മുഖ്യരക്ഷാധികാരി റിട്ട. കേണല്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍.ടി.ഒ ജി.എസ് സജി പ്രസാദ്, എ.ഡി.ആര്‍.എഫ് കോഓഡിനേറ്റര്‍ പ്രേംസായി ഹരിദാസ്, ജില്ല സാമൂഹിക നീതി ഓഫിസര്‍ എ. ഒ. അബീന്‍, അജിത്ത് കൃപ എന്നിവര്‍ പങ്കെടുത്തു. COLLECTOR ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന പ്രതീക്ഷ പദ്ധതിയുടെ നാലാം ഘട്ടം ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story