Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:41 AM IST Updated On
date_range 7 Nov 2021 5:41 AM ISTആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണം: മാമ്മൂട് പാലം നാളെ തുറക്കും
text_fieldsbookmark_border
കുട്ടനാട്: മങ്കൊമ്പ് ചമ്പക്കുളം ആശുപത്രി റോഡിലെ മാമ്മൂട് പാലം തിങ്കളാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് തോമസ് കെ. തോമസ് എം.എൽ.എ അറിയിച്ചു. എ.സി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതം തിരിച്ചുവിടുന്നതിന് പാലം തുറക്കുന്നതോടെ കൂടുതൽ ഗുണകരമാകും. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണത്തിൻെറ ഭാഗമായി ചെറുപാലങ്ങൾ പൊളിച്ച് പുതുക്കിപ്പണിയുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുമ്പോൾ യാത്രക്കാരുടെ സുഗമസഞ്ചാരം ഉറപ്പുവരുത്താൻ മാമ്മൂട് പാലം തുറക്കുന്നതോടെ കൂടുതൽ ഗുണകരമാകും. സ്കൂൾ തുറന്ന പശ്ചാത്തലവും നെല്ല് സംഭരണവും കണക്കിലെടുത്ത് വളരെ വേഗത്തിലാണ് പാലം നിർമാണം പുരോഗമിക്കുന്നത്. മാമ്മൂട് പാലം തുറക്കുന്നതോടെ നെടുമുടി മാധവശേരി പാലം പൊളിക്കുന്ന പ്രവൃത്തികൾ ആരംഭിക്കും. മാമ്മൂട് പാലത്തിൻെറ അപ്രോച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾ നേരത്തെ പരിഹരിച്ചിരുന്നു. കനത്ത മഴയും ക്വാറികളിൽ നിന്നുള്ള മണ്ണെടുപ്പിന് നിയന്ത്രണമേർപ്പെടുത്തിയതും മാമ്മൂട് പാലം നിർമാണത്തിന് തടസ്സമായെങ്കിലും സമയോചിത ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിെഞ്ഞന്നും എം.എൽ.എ പറഞ്ഞു. 3.44 കോടി രൂപ ഉപയോഗിച്ച് 10 മീ. നീളത്തിലും നടപ്പാതയടക്കം ഒമ്പത് മീ. വീതിയിലും പൊതുമരാമത്ത് ബ്രിഡ്ജ്സ് വിഭാഗത്തിൻെറ മേൽനോട്ടത്തിലാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story