Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപള്ളിയിൽ കയറിയ...

പള്ളിയിൽ കയറിയ മോഷ്​ടാവിന്​ ഭണ്ഡാരപ്പെട്ടി തുറക്കാനായില്ല; വൈൻ അകത്താക്കി മടങ്ങി

text_fields
bookmark_border
പള്ളിയിൽ കയറിയ മോഷ്​ടാവിന്​ ഭണ്ഡാരപ്പെട്ടി തുറക്കാനായില്ല; വൈൻ അകത്താക്കി മടങ്ങി
cancel
ചെങ്ങന്നൂർ: മോഷ്​ടിക്കാനെത്തിയ കള്ളന്​ ഭണ്ഡാരപ്പെട്ടി തുറക്കാനായില്ല. നിരാശനായി വെറുംകൈയോടെ മടങ്ങാൻ തയാറാകാതെ ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന വൈൻ അകത്താക്കി മാനസാന്തരപ്പെട്ട്​ ദൈവത്തിന്​ സ്തുതി പാടി സ്ഥലം വിട്ടു. മാന്നാർ-വീയപുരം-ഹരിപ്പാട് റോഡ്​ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാർഡിൽ വാഴയിൽ മുക്കിലെ സൻെറ് തോമസ് ഓർത്തഡോക്സ് ചർച്ചിലാണ്​ (വാഴയിൽ പള്ളി) മോഷണശ്രമം നടന്നത്. പള്ളിയുടെ പ്രധാന വാതിലി​ൻെറ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ച മോഷ്​ടാവ് ഭണ്ഡാരപ്പെട്ടിയിൽനിന്ന്​ പണം അപഹരിക്കാൻ കഴിയാത്ത ദേഷ്യത്തിൽ പള്ളിയിൽ സൂക്ഷിച്ചിരുന്ന വൈൻ ഉള്ളിലാക്കിയശേഷം ആരാധനവളപ്പിൽ ഭണ്ഡാരപ്പെട്ടി ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇടവക ഭാരവാഹികളെത്തി മോഷ്​ടാവ് ഉപേക്ഷിച്ച പെട്ടി തുറന്ന്​ മൂവായിരത്തിൽപരം രൂപ എണ്ണി തിട്ടപ്പെടുത്തിയെടുത്തതിനൊപ്പം പൊലീസിൽ പരാതി നൽകി. കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story