Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:30 AM IST Updated On
date_range 7 Nov 2021 5:30 AM ISTരാത്രി കൺട്രോളിങ് സ്റ്റേഷൻ മാസ്റ്ററില്ല; പാണാവള്ളി ബോട്ട് സ്റ്റേഷൻ അനാഥം
text_fieldsbookmark_border
പൂച്ചാക്കൽ: ജലഗതാഗത വകുപ്പിൻെറ പാണാവള്ളി ബോട്ട് സ്റ്റേഷനിൽ രാത്രി കൺട്രോളിങ് സ്റ്റേഷൻ മാസ്റ്ററെ നിയമിക്കണമെന്ന് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ. വൈകീട്ട് അഞ്ചിനുശേഷം വന്നുപോകുന്ന ബോട്ടിൽ കയറാനും ഇറങ്ങാനുമുള്ള യാത്രക്കാർ മാത്രമാണ് ഉണ്ടാകുകയെന്ന് പ്രസിഡൻറ് കെ.ആർ. സോമനാഥൻ പറഞ്ഞു. സർവിസ് യോഗ്യമല്ലാത്ത ബോട്ടുകളും രാത്രി പത്തിന് സർവിസ് അവസാനിച്ച് എത്തുന്ന ബോട്ടും പുതിയ കറ്റാമറൈൻ ബോട്ടും ഉൾപ്പെടെ രാത്രി ബോട്ട് സ്റ്റേഷനിൽ ഉണ്ടാകും. ബ്രേക്ഡൗണായ ബോട്ടുകളുടെ ജീവനക്കാർ രാത്രി ഉണ്ടായിരുന്നതാണ്. എംപ്ലോയ്മൻെറ് വഴി വാച്ചറെ നിയമിക്കാൻ തുടങ്ങിയപ്പോൾ അവരും രാത്രിയിൽ നിൽക്കാതെയായി. പേക്ഷ, രണ്ടുപ്രാവശ്യം മാത്രമേ വാച്ചർ നിയമനം നടന്നുള്ളൂ. ആറുമാസത്തിലധികമായി നൈറ്റ് വാച്ചറും ഇല്ല. സ്റ്റേഷനിൽ ഡീസൽ, എൻജിൻ ഓയിൽ, ഗിയർ ഓയിൽ എന്നിവ വീപ്പകളിൽ ഉണ്ടാകും. കൂടാതെ ബോട്ടുകളിലും ഓഫിസിലും ഉള്ള വസ്തുക്കൾ സംരക്ഷിക്കാൻ സംവിധാനവുമില്ലാത്ത അവസ്ഥയുണ്ട്. ആറ് ഷെഡ്യൂൾ ബോട്ടുകളിൽ അഞ്ച് ബോട്ടുകൾ പെരുമ്പളത്ത് വിവിധ ഭാഗങ്ങളിൽ സ്റ്റേ ചെയ്യുന്നവയാണ്. ബോട്ടിൻെറ പ്രൊപ്പല്ലർ, എൻജിൻ പൈപ്പുകൾ തുടങ്ങിയവ മോഷ്ടിച്ച സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. അതിനാൽ അടിയന്തരമായി അധികാരികൾ നടപടി എടുക്കണമെന്നാണ് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻെറ ആവശ്യം. attn പാണാവള്ളി സ്റ്റേഷനിലുള്ള ഇന്ധനം നിറച്ച വീപ്പകൾ ദേശീയപാതയിലെ വെള്ളക്കെട്ട് അപകടക്കെണി -െഎ.എൻ.എൽ അരൂർ: ദേശീയപാതയിൽ അരൂർ പമ്പിന് സമീപത്തെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു. നടപടി വേണമെന്ന് ഐ.എൻ.എൽ അരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചന്തിരൂർ ഗവ. ഹൈസ്കൂളിന് സമീപവും വെള്ളക്കെട്ട് അപകടക്കെണിയാണെന്ന് ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story