Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരണ്ടാം ദിനവും പെരുവഴി;...

രണ്ടാം ദിനവും പെരുവഴി; കെ.എസ്​.ആർ.ടി.സി പണിമുടക്ക്​ പൂർണം

text_fields
bookmark_border
AP 2 LEAD -ആലപ്പുഴയിലും ചെങ്ങന്നൂരിലും ഓടിയത്​ ഓരോ ബസുകൾ ആലപ്പുഴ: രണ്ടാം ദിവസ​വും കെ.എസ്​.ആർ.ടി.സി പണിമുടക്ക്​ പൂർണം. കോൺഗ്രസ്​ അനുകൂല സംഘടനയായ ടി.ഡി.എഫിനെ പിന്തുണച്ച്​ എ.ഐ.ടി.യു.സി, എഫ്​.എഫ്​.ജെ സംഘടനകളാണ്​ ശനിയാഴ്​ച പണിമുടക്ക്​ നടത്തിയത്​. ഇതിനാൽ ഒരുവിഭാഗം മാത്ര​െമ രണ്ടാം ദിനത്തിൽ പണിമുടക്കു​െന്നന്ന്​ കരുതി ബസ്​ സ്​റ്റാൻഡിലെത്തിയവർ നിരാശരായി മടങ്ങി. ഇക്കുറിയും തൊഴിലാളികൾ ഒറ്റക്കെട്ടായി അണിനിരന്നതോടെ നിരവധി യാത്രക്കാരാണ്​ പെരുവഴിയിലായത്​. അതിനിടെ, ആലപ്പുഴയിലും ചെങ്ങന്നൂരിലും ഓരോ ബസുകൾ ഓടിച്ചു. എന്നാൽ, മറ്റ്​ ഡിപ്പോകളിൽ ഒരുബസുപോലും സർവിസ്​ നടത്തിയില്ല. സ്വകാര്യബസുകളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. സ്​കൂളുകളും പ്രവർത്തിച്ചു. കെ.എസ്​.ആർ.ടി.സി സർവിസിനെ ആശ്രയിക്കുന്ന കുട്ടനാട്​ അടക്കമുള്ള ഉൾപ്രദേശങ്ങളിൽ യാത്ര​​േക്ലശം ഇരട്ടിയായി. ആദ്യദിവസത്തെ സമരത്തോട്​ പലരും അനൂകൂലിച്ചെങ്കിലും സമരം നീട്ടിയതിനെതിരെ യാത്രക്കാർ പ്രതികരിച്ചു. യാത്രക്ക്​ സ്​റ്റാൻഡിലെത്തി തിരികെ മടങ്ങിയവരാണ്​ പ്രതികരിച്ചത്​. ശനിയാഴ്ചയായതിനാൽ യാത്രക്കാരുടെ തിരക്ക്​ ഏറെയായിരുന്നു. അവശ്യയാത്രക്കാർ സമാന്തരവാഹനങ്ങളിലും ഓ​ട്ടോയിലും ലക്ഷ്യസ്ഥാന​െത്തത്തി. അതേസമയം, സ്വകാര്യബസുകൾ മുടക്കമില്ലാതെ സർവിസ്​ നടത്തി. പലതിലും നിറയെ യാത്രക്കാരുമായാണ്​ സഞ്ചരിച്ചത്​. സ്വകാര്യബസുകൾ കാര്യമായി ഓടുന്ന റൂട്ടിലെ യാത്രക്കാർക്ക് ബുദ്ധിമുട്ട് വന്നില്ല. എന്നാൽ, ജില്ലയിൽ കെ.എസ്.ആർ.ടി.സി മാത്രം സർവിസ്​ നടത്തുന്ന പലയിടത്തും ജനം വലഞ്ഞു. രണ്ടുദിവസവും വാഹനം കിട്ടാതിരുന്ന ഈ മേഖലയിലുള്ളവർ സ്വകാര്യവാഹനത്തിലും മറ്റ്​ ബദൽമാർഗം തേടി​. ജലഗതാഗത വകുപ്പി​ൻെറ ബോട്ട്​ സർവിസും കുട്ടനാട്​ അടക്കമുള്ള ഉൾപ്രദേശങ്ങളിലെ യാത്രക്കാർക്ക്​ ആശ്വാസമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story