Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:28 AM IST Updated On
date_range 7 Nov 2021 5:28 AM ISTഉളവുക്കാട് സ്ത്രീധന വിരുദ്ധ വാർഡ്
text_fieldsbookmark_border
ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിൻെറയും നൂറനാട് ജനമൈത്രി പൊലീസിൻെറയും ആഭിമുഖ്യത്തിൽ ഉളവുക്കാട് സ്ത്രീധന വിരുദ്ധ വാർഡായി പ്രഖ്യാപിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. വിനോദ് അധ്യക്ഷത വഹിച്ചു. അഡീഷനൽ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സഫിയ സുധീർ മുഖ്യപ്രഭാഷണം നടത്തി. നൂറനാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി.ആർ. ജഗദീഷ് സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രജനി, അംഗം ആർ. സുജ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ശശി, അക്ഷിത, അംഗങ്ങളായ വേണു കാവേരി, ബി. അനിൽകുമാർ, സി.ഡി.എസ് അംഗം സുജാത, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ െറജികുമാർ, രജനി, ആർ. രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: പാലമേൽ ഉളവുക്കാട് സ്ത്രീധന വിരുദ്ധ വാർഡായുള്ള പ്രഖ്യാപന സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story