Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right...

രണ്ടാംപ്രവേശനോത്സവത്തിന്​ പഴയ ആവേശമില്ല

text_fields
bookmark_border
ആലപ്പുഴ: രണ്ടാം പ്രവേശനോത്സവത്തിന്​ സ്​കൂൾ തുറന്ന ദിവസത്തെ​േപ്പാലെ ആവേശമുണ്ടായില്ല. ചില സ്​കൂളുകളിൽ ക്ലാസുകൾ അലങ്കരിച്ചും വർണാഭമാക്കിയും മധുരപലഹാരം നൽകിയുമാണ്​ കുട്ടികളെ വരവേറ്റത്​. ചിലയിടത്ത്​ ആട്ടവും പാട്ടുമെല്ലാമുണ്ടായിരുന്നു. ദീപാവലി അവധി കഴിഞ്ഞ്​ ആദ്യമായി സ്​കൂളിലെത്തുന്നവർക്ക്​ പ്രത്യേക സ്വീകരണം ഒരുക്കണമെന്ന്​ നിർദേശം നൽകിയിട്ടില്ലെന്ന്​ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്​ടർ വി.ആർ. ഷൈല 'മാധ്യമ'ത്തോട്​ പറഞ്ഞു. സ്​കൂൾ മാനേജ്​മൻെറുകൾ സ്വന്തം നിലയിലാണ്​ പലയിടത്തും സ്വീകരണം ഒരുക്കിയത്​. പി.ടി.എ ഭാരവാഹികളും അധ്യാപകരും അടക്കമുള്ളവർ പുഷ്​പങ്ങൾ നൽകിയാണ്​ കുട്ടികളെ വരവേറ്റത്​. സ്​കൂൾ പ്രവർത്തനത്തെ കെ.എസ്​.ആർ.ടി.സി പണിമുടക്ക്​ കാര്യമായി ബാധിച്ചില്ല. രക്ഷിതാക്കൾ സ്വന്തം വാഹനത്തിലാണ്​ വിദ്യാർഥികളെ സ്​കൂളിലെത്തിച്ചത്​. മുതിർന്ന കുട്ടികൾ സ്വകാര്യ ബസുകളെ ആശ്രയിച്ചാണ്​​ സ്​കൂളിലെത്തിയത്​. ആദ്യദിനങ്ങളിൽ അവധിയെടുത്ത്​ വീട്ടിലിരുന്ന ഒന്നുമുതൽ ഏഴുവരെയും 10ാംക്ലാസിലെയും കുട്ടികളാണ്​ ആവേശത്തോടെ സ്​കൂളിലേക്ക്​ വീണ്ടും പടിചവിട്ടിയത്​. എല്ലായിടത്തും ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടന്നു. അതേസമയം, വെള്ളപ്പൊക്കബാധിത മേഖലയായ ക​ുട്ടനാട്​ താലൂക്കിൽ സ്​കൂളുകളും കോളജുകളും പൂർണമായും പ്രവർത്തിച്ചില്ല. കിഴക്കൻവെള്ളത്തി​ൻെറ വരവിനൊപ്പം കനത്ത മഴയിൽ താഴ്​ന്നപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെയാണ്​ വെള്ളിയാഴ്​ച പ്രഫഷനൽ കോളജ്​ ഉൾപ്പെ​െടയുള്ള സ്ഥാപനങ്ങൾക്ക്​ കലക്​ടർ അവധ​ി നൽകിയത്​. വെള്ളക്കെട്ട്​ ഒഴിയാത്തതിനാൽ കുട്ടനാട്​ താലൂക്കിലെ 50 സ്​കൂളുകൾ ഇനിയും തുറന്നിട്ടില്ല. ​മഴ കനത്താൽ ഇനിയും സ്​കൂൾ തുറക്കുന്നത്​ അനിശ്ചിതത്വത്തിലേക്ക്​ നീങ്ങുമെന്ന ആശങ്കയിലാണ്​ രക്ഷിതാക്കൾ. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പലയിടത്തും വെള്ളംകയറി ഗതാഗതം നിലച്ചതിനാൽ മേഖല പൂർണമായും ഒറ്റപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story