Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:28 AM IST Updated On
date_range 6 Nov 2021 5:28 AM ISTതനിമ കുടുംബസംഗമം
text_fieldsbookmark_border
കായംകുളം: സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വൈ. നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു. കല-സാഹിത്യ മേഖലകളിൽ പ്രതിഭകളായ എസ്.എം. സാദിഖ്, ലൗലി കാസിം, തറയിൽ ബഷീർ, ഷഹീറ നസീർ, ഷഫീക്ക് മുസ്തഫ, അനിമങ്ക്, സാവിത്രിയമ്മ, എം.എ. വാഹിദ് എന്നിവരെ ആദരിച്ചു. അഡ്വ. ആർ. മനോഹരൻ, പത്തിയൂർ ശ്രീകുമാർ, അഡ്വ. ഷഫീഖ് റഹ്മാൻ, അഡ്വ. ഒ. ഹാരിസ്, കെ.ജെ. അബ്ദുൽഹക്കീം, ഒ. അബ്ദുല്ലക്കുട്ടി, ഷംസുദ്ദീൻ ചീരാമത്ത്, നിസാർ കൊല്ലൻറയ്യത്ത്, എ. നാസർ, എസ്. മുജീബ് റഹ്മാൻ, ഹീര ജാൻ, നിസ നാസർ, ഡോ. സുൽഫിയ സമദ് തുടങ്ങിയവർ ആദരവ് നിർവഹിച്ചു. അമോർ മ്യൂസിക് ബാൻഡ് അംഗങ്ങൾ തനിമ അംഗത്വം സ്വീകരിച്ചു. നെടുമുടി വേണു, വി.എം. കുട്ടി, കാർട്ടൂണിസ്റ്റ് യേശുദാസൻ എന്നിവരെ സംസ്ഥാന കൗൺസിൽ അംഗം വൈ. ഇർഷാദ് അനുസ്മരിച്ചു. ചാപ്റ്റർ പ്രസിഡൻറ് അബ്ദുൽസമദ്, അഷ്റഫ് കാവേരി എന്നിവർ സംസാരിച്ചു. ഖദീജ ബറാനും ഖൗല സുമറും പ്രാർഥനഗാനം ആലപിച്ചു. ചിത്രം: APLKY4THANIMA കായംകുളം കിറ്റ് ഇംഗ്ലീഷ് സ്കൂളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
