Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബൈക്കിൽ ചുറ്റി മാല...

ബൈക്കിൽ ചുറ്റി മാല കവരുന്ന മോഷ്​ടാവ് പിടിയിൽ

text_fields
bookmark_border
ബൈക്കിൽ ചുറ്റി മാല കവരുന്ന മോഷ്​ടാവ് പിടിയിൽ
cancel
കായംകുളം: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവരുന്ന ആഡംബര പ്രിയനായ മോഷ്​ടാവ് പിടിയിൽ . കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് കളത്തിൽ വീട്ടിൽ നിസാറാണ് ( 39 ) പിടിയിലായത് ഒറ്റക്ക് പോകുന്ന സ്ത്രീകളുടെ മാല കവരലാണ് ഇയാളുടെ രീതി. 27ന് പുലർച്ച പുതുപ്പള്ളി പ്രയാർ വടക്ക് ഷാപ്പ് മുക്ക് - കളീക്കശ്ശേരിൽ റോഡിൽ കൂടി നടക്കുകയായിരുന്ന സ്ത്രീയുടെ മാല കവർന്നതാണ് പിടിയിലാകാൻ കാരണം. ഓച്ചിറ ക്ഷേത്രത്തിലെ ജീവനക്കാരിയായ വനജയുടെ കഴുത്തിൽനിന്ന്​ മൂന്നു ഗ്രാമി​ൻെറ സ്വർണമാലയാണ് അപഹരിച്ചത്. വള്ളികുന്നം, ഓച്ചിറ, ശൂരനാട് തുടങ്ങിയ സ്​റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ രാജേന്ദ്രൻ, സുനിൽ കുമാർ, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ഫിറോസ്, ഹാരിസ് എന്നിവരടങ്ങിയ സംഘമാണ് അറസ്​റ്റ്​ ചെയ്തത്. photo APLKY5POLICE
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story