Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:28 AM IST Updated On
date_range 6 Nov 2021 5:28 AM ISTആലപ്പുഴ-മലക്കപ്പാറ ടൂറിസം സര്‍വിസിന് തുടക്കം
text_fieldsbookmark_border
അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽനിന്ന് മലക്കപ്പാറയിലേക്ക് ബസ് പുറപ്പെട്ടു. ആലപ്പുഴ സ്റ്റാൻഡിൽനിന്ന് വ്യാഴാഴ്ച പുലർച്ച 4.45 ഓടെ പുറപ്പെട്ട ടൂറിസം സ്പെഷൽ മലക്കപ്പാറ സർവിസിൻെറ ഫ്ലാഗ് ഓഫ് എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. എ.ടി.ഒ വി. അശോക് കുമാർ സ്വാഗതം പറഞ്ഞു. 52 സീറ്റുള്ള ബസ് മുൻകൂട്ടിയുള്ള ബുക്കിങ് പൂർത്തിയാകുന്ന മുറക്കാണ് യാത്ര തിരിക്കുക. പുലർച്ച 4.45ന് ആരംഭിക്കുന്ന യാത്ര ചാലക്കുടിയിലെത്തുമ്പോൾ പ്രഭാത ഭക്ഷണത്തിനായി നിർത്തും. തുടർന്ന് അതിരപ്പള്ളി വ്യൂ പോയൻറ്, ചാർപ്പ വെള്ളച്ചാട്ടം, ആനക്കയം പാലം , ഷോളയാർ ഡാം, പെൻസ്റ്റോക്, നെല്ലിക്കുന്ന് എന്നിവിടങ്ങൾ ചുറ്റി വനത്തിലൂടെയും തേയില തോട്ടങ്ങളിലൂടെയും സഞ്ചരിച്ച് പകൽ 12ഓടെ മലക്കപ്പാറയിലെത്തും. 3.30ഓടെ പുറപ്പെട്ട് രാത്രി 10ഓടെ ആലപ്പുഴയിൽ തിരികെയെത്തും. ആളൊന്നിന് 600 രൂപയാണ് ടിക്കറ്റ് നിരക്ക്. എല്ലാ സീറ്റിലും പത്രം, യാത്രക്കാർക്ക് കുടിവെള്ളം എന്നിവ ലഭ്യമാകും. 60 കിലോമീറ്റർ വനത്തിലൂടെയുള്ള യാത്രയിൽ കൂട്ടമായി സഞ്ചരിക്കുന്ന വന്യമൃഗങ്ങളെയും കോടമഞ്ഞിൻെറ വശ്യതയും അസ്വദിക്കാനാകും. ചിത്രം... സ്പെഷൽ മലക്കപ്പാറ കെ.എസ്.ആർ.ടി.സി സർവിസിൻെറ ഫ്ലാഗ് ഓഫ് എച്ച്. സലാം എം.എൽ.എ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
