Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയിലെ പൊലീസ്...

ജില്ലയിലെ പൊലീസ് സി.പി.എമ്മി​െൻറ ബി ടീമായി -യു.ഡി.എഫ്

text_fields
bookmark_border
ജില്ലയിലെ പൊലീസ് സി.പി.എമ്മി​ൻെറ ബി ടീമായി -യു.ഡി.എഫ് ആലപ്പുഴ: എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യനീതി ഉറപ്പാക്കാൻ ബാധ്യതയുമുള്ള പൊലീസ് സി.പി.എമ്മി​ൻെറ ആജ്ഞാനുവർത്തികളായെന്നും പാർട്ടിയുടെ ബി ടീമായി മാറിയെന്ന്​ യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജി മോഹൻ, കൺവീനർ ബി. രാജശേഖരൻ എന്നിവർ ആരോപിച്ചു. കോവിഡ് പ്രോട്ടോകോളി​ൻെറ മറവിൽ സർക്കാറി​ൻെറ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ രാഷ്​ട്രീയ നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കുകയാണ്​ പൊലീസ്. സി.പി.എം എത്രപേരെ പങ്കെടുപ്പിച്ച് പരിപാടികളും സമരങ്ങളും സംഘടിപ്പിച്ചാലും കേസെടുക്കാൻ പൊലീസ്​ തയാറാകുകയുമില്ല. വിവിധ പൊലീസ് സ്​റ്റേഷനുകളിൽ രജിസ്​റ്റർ ചെയ്ത കേസുകളിലെ കള്ളക്കളിക്കെതിരെയും രാഷ്​ട്രീയ വിവേചനത്തിനെതിരെയും ജില്ല പൊലീസ്​ മേധാവിയുടെ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. പുരസ്കാരം നൽകി അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കാക്കാഴം-നീർക്കുന്നം ശാഖ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും മുഴുവൻ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ച കുട്ടികൾക്ക് പുരസ്കാരവും കാഷ് അവാർഡും നൽകി. സംരക്ഷണസമിതി ചെയർമാൻ എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ പ്രസിഡൻറ്​ പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. ഹാരിസ്, യോഗം ഡയറക്ടർ ബോർഡ് മെംബർ പി.വി. സാനു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രജിത് കാരിക്കൽ, ലേഖമോൾ സനൽ, കെ. അനിൽകുമാർ, റിട്ട. സുബേദാർ മേജർ അനിൽകുമാർ, ബാലചന്ദ്രൻ, സി. രാജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story