Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകള്ളുഷാപ്പ്...

കള്ളുഷാപ്പ് തുറക്കുന്നതിൽ പ്രതിഷേധം

text_fields
bookmark_border
മാന്നാർ: ജനവാസ കേന്ദ്രത്തിൽ കള്ളുഷാപ്പ് തുറക്കുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. ബുധനൂർ -പുലിയൂർ റോഡിൽ നാഷനൽ വായനശാലക്ക് സമീപം പത്താം കുരട്ടിക്കാട് ചി​േറ്റമ്മത്താണ്​ ഷാപ്പ് തുറന്നത്​. വെങ്കലപ്പാത്ര നിർമാണത്തിനുള്ള ആല പണിയാൻ എന്ന വ്യാജേനയാണ് ഷാപ്പ്​ ആരംഭിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ്​ ഒരു പ്രാവശ്യം ഷാപ്പ് തുറക്കാൻ ശ്രമി​െച്ചങ്കിലും പ്രതിഷേധത്തെ തുടർന്ന് സജി ചെറിയാൻ എം.എൽ.എ ഇടപെട്ട്​ ഷാപ്പ് തുറക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. ഉറപ്പ് ലംഘിച്ച് വീണ്ടും ഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തിൽ ഗ്രാമപഞ്ചായത്ത്​ അംഗം രാധാമണി ശശീന്ദ്ര​ൻെറ നേതൃത്വത്തിലാണ് പ്രദേശവാസികൾ പ്രതിഷേധം നടത്തുന്നത്. ജയദേവൻ നായർ, രേവതി, ദീപക് കൃഷ്ണഭവനം, രാജൻ, കമല ശശി, സന്തോഷ് കുമാർ, ബിനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story