Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസീസൺ തുടങ്ങി, പട്ടിണി...

സീസൺ തുടങ്ങി, പട്ടിണി മാറുമെന്ന പ്രതീക്ഷയിൽ മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
ചെറിയ അയലയാണ് തുടക്കത്തിൽ ലഭിച്ചത് ആറാട്ടുപുഴ: കോവിഡും കടലി​ൻെറ പ്രക്ഷുബ്​ധാവസ്ഥയും മൂലം തീരാദുരിതങ്ങൾ അനുഭവിച്ച കടലി​ൻെറ മക്കൾ മൺസൂൺ തുടങ്ങിയതോടെ ഏറെ പ്രതീക്ഷയോടെയാണ് കടലിൽ പോകുന്നത്. മാസങ്ങൾക്ക് ശേഷം, കായംകുളം ഹാർബറിൻെറ ഭാഗമായുള്ള വലിയഴീക്കൽ ലേല ഹാൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവമായി. വള്ളങ്ങൾക്ക് ചെറിയ പണി കിട്ടിത്തുടങ്ങിയതോടെ മത്സ്യമേഖലയിൽ ജോലി ചെയ്യുന്നവർ ആശ്വാസത്തിലാണ്. ചെറിയ അയലയാണ് തുടക്കത്തിൽ ലഭിച്ചത്. കഴിഞ്ഞ ദിവസം ചെമ്മീൻ കുറഞ്ഞ അളവിലെങ്കിലും ലഭിച്ചു തുടങ്ങിയത് പ്രതീക്ഷ വർധിപ്പിക്കുന്നു. ഇടക്കിടെ പ്രക്ഷുബ്​ധമാകുന്നതിനാൽ ചെറുവള്ളക്കാർക്കും തെർമോകോൾ വള്ളക്കാർക്കും കടലിൽ പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി വലിയ ബാധ്യതയുടെ ഭാരവും പേറിയാണ് ഭൂരിഭാഗം വള്ളങ്ങളും ബോട്ടുകളും അന്നം തേടി പോകുന്നത്. ഈ സീസൺകൂടി കൈവിട്ടാൽ ഈ മേഖലയിൽനിന്നുതന്നെ പിന്തിരിയേണ്ട അവസ്ഥയിലാണ് പലരും. മത്സ്യം കിട്ടാക്കനിയായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹം നാളുകളായി ദാരിദ്ര്യത്തിൻെറ പിടിയിലാണ്. കാലാവസ്ഥ വ്യതിയാനവും സമുദ്രജലത്തിലുണ്ടായ മാറ്റങ്ങളും ചെറുമത്സ്യങ്ങൾ വ്യാപകമായി പിടിക്കുന്നതുമാണ്​ മത്സ്യലഭ്യത കുറയാൻ കാരണം. മത്തി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌. 2012ല്‍ നാലു ലക്ഷം ടണ്ണിനടുത്തായിരുന്നു മത്തിയുടെ ലഭ്യത. 2013ല്‍ അത്‌ 2.75 ലക്ഷം ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത്‌ രണ്ട്‌ ലക്ഷം ടണ്ണിനും താഴെയായി. കേരളത്തിലെ മൊത്തം മത്സ്യ ഉൽപാദനത്തിലും ഗണ്യമായ കുറവാണ് ഒാരോ വർഷവും ഉണ്ടാകുന്നത്. മത്സ്യബന്ധനത്തിനുള്ള ചെലവുകള്‍ വര്‍ധിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. തീരക്കടലില്‍ മീനില്ലാത്തതിനാല്‍ വള്ളങ്ങൾക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഇന്‍ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വലിയ വള്ളങ്ങള്‍ക്ക് പ്രതിവര്‍ഷം നാലു മുതല്‍ അഞ്ച്‌ലക്ഷം രൂപവരെ നഷ്​ടമുണ്ടാകുന്നതായി കണക്കാക്കുന്നു. ഇടക്ക്​ മഴ ലഭിക്കുമ്പോഴാണ് കടലില്‍ ചെറിയ മാറ്റങ്ങളുണ്ടാകുന്നത്. എന്നാല്‍, വേനല്‍മഴ കുറഞ്ഞതും തീരമേഖലക്ക്​ തിരിച്ചടിയായി. കടലില്‍ ചെമ്മീന്‍ വലിയതോതില്‍ കുറഞ്ഞതായും തൊഴിലാളികള്‍ പറയുന്നു. ചെമ്മീന്‍ കുറഞ്ഞത് സംസ്‌കരണ മേഖലയെയും ബാധിച്ചു. മത്സ്യസംസ്‌കരണമേഖലയില്‍ മാന്ദ്യം അനുഭവപ്പെടുകയാണ്. ട്രോളിങ് നിരോധനം നീങ്ങിയതോടെ ബോട്ടുകളും കടലിൽ പോയിരിക്കുകയാണ്. ദിവസങ്ങൾക്ക് ശേഷം മാത്രമേ തീരമണയൂ. നിലവിലെ അനുകൂല കാലാവസ്ഥ മത്സ്യലഭ്യത വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് തൊഴിലാളികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story