Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവയലാർ സംഘർഷം: പൊലീസ്...

വയലാർ സംഘർഷം: പൊലീസ് ഭീകരതക്കെതിരെ എസ്.ഡി.പി.ഐ

text_fields
bookmark_border
അമ്പലപ്പുഴ: വയലാർ സംഘർഷത്തി​ൻെറ പേരിൽ തുടർച്ചയായി നിരപരാധികളെ വേട്ടയാടുന്ന പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് എസ്‌.ഡി.പി.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിരവധി പ്രവർത്തകരുടെ വീടുകളിൽ ​െപാലീസ് അതിക്രമച്ചുകയറി. നവജാതശിശുവും മാതാവും താമസിക്കുന്ന വീട്ടിൽപോലും അർധരാത്രിയിൽ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്​ടിച്ച പൊലീസ് എല്ലാ ജനാധിപത്യമര്യാദകളും ലംഘിച്ചിരിക്കുകയാണെന്ന് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. ആർ.എസ്.എസി​ൻെറ ആജ്ഞാനുവർത്തികളായാണ് ചേർത്തല പൊലീസ് പെരുമാറുന്നത്. മതപണ്ഡിതനായ ഇബ്രാഹീം മൗലവിയെ അന്യയമായാണ്​ അറസ്​റ്റ്​ ചെയ്തത്​. പൊലീസി​ൻെറ അതിക്രമങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇരയായവർ കോടതിയെ സമീപിച്ചിട്ടുണ്ട്. അവർക്ക് നിയമസഹായങ്ങൾ നൽകുന്നതിനൊപ്പം പൊലീസ് അതിക്രമത്തിനിരയായവരുടെ കുടുംബങ്ങളെ സംഘടിപ്പിച്ച്​ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ജില്ല പ്രസിഡൻറ്​ എം.എം. താഹിർ പറഞ്ഞു. ജനറൽ സെക്രട്ടറി കെ. റിയാസ്, സെക്രട്ടറി ഇബ്രാഹീം വണ്ടാനം, എം. സാലിം, വി.എം. ഫഹദ്, നവാസ് നൈന, ഫൈസൽ പഴയങ്ങാടി, നൈന ചാവാടി, ഷീജ നൗഷാദ് പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story