Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:29 AM IST Updated On
date_range 2 May 2021 5:29 AM ISTനിർധന യുവതിയുെട ചികിത്സ: മാതൃകയായി ബിരിയാണി ചലഞ്ച്
text_fieldsbookmark_border
കായംകുളം: രക്താർബുദ ബാധിതയായ യുവതിയുടെ ചികിത്സ സഹായാർഥം നന്മമനസ്സുകൾ ഒത്തുകൂടിയത് മാതൃകയായി. കായംകുളം പുത്തൻകണ്ടത്തിൽ ഷാജിയുടെ ഭാര്യ സുജയുടെ (34) ചികിത്സക്ക് പണം കണ്ടെത്താനാണ് ബിരിയാണി ചലഞ്ചുമായി നാട് കൈകോർത്തത്. തിരുവനന്തപുരം ആർ.സി.സിയിലെ ഒരുദിവസത്തെ ചികിത്സക്ക് 17,000 രൂപയാണ് വേണ്ടത്. തുക കണ്ടെത്താൻ വീട്ടുകാർ പ്രയാസപ്പെട്ടപ്പോഴാണ് ബിരിയാണി ചലഞ്ച് എന്ന പദ്ധതി സന്നദ്ധ പ്രവർത്തകരായ ജോസഫും ഷാനവാസും മുന്നോട്ടുവെക്കുന്നത്. നഗരസഭയിലെ നാല്, എട്ട്, ഒമ്പത്, 37 വാർഡുകളിലെ കൗൺസിലർമാരും യുവാക്കളും ഇതിൻെറ ഭാഗമായതോടെ നടത്തിപ്പുകാർക്ക് ആവേശമായി. ബിരിയാണിക്ക് ആവശ്യമായ സാധനങ്ങളും വെപ്പുകൂലിയും നൽകാൻ സ്പോൺസർമാരുമെത്തി. ബിരിയാണി തയാറാക്കാൻ കാത്തോലിക്ക ദേവാലയമായ സൻെറ് ആൻറണീസ് ചർച്ച് വളപ്പ് വിട്ടുനൽകാൻ ഇടവക വികാരി െബൻ തയാറായത് ഏറെ സഹായകമായി. 100 രൂപ വിലയിട്ട പൊതി 500ഉം അതിന് മുകളിലും നൽകിയാണ് പലരും വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story