Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉൗട്ടുപുര വീണ്ടും...

ഉൗട്ടുപുര വീണ്ടും സജീവമാകുന്നു

text_fields
bookmark_border
വള്ളികുന്നം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച 'ഉൗട്ടുപുര'വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഉൗട്ടുപുര നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഏറെ ആശ്വാസം പകർന്നിരുന്നു. പ്രതിദിനം 750 കുടുംബത്തിന്​ ഉച്ചഭക്ഷണവും 350 കുടുംബത്തിന്​ അത്താഴപ്പൊതിയും കുട്ടികളുള്ള വീടുകളിൽ പോഷകാഹാര കിറ്റുകളും വിതരണം ചെയ്തിരുന്നു. മൊബൈൽ ലബോറട്ടറിയുടെ പ്രവർത്തനം നിർധനരോഗികൾക്ക് ആശ്വാസമായിരുന്നു. 63 കുട്ടികൾക്ക് പഠനത്തിന്​ ടെലിവിഷനുകളും നൽകാനായി. കോവിഡ് വീണ്ടും രൂക്ഷമായതോടെയാണ് പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് ചെയർമാൻ മഠത്തിൽ ഷുക്കൂർ അറിയിച്ചു. ക്വാറൻറീൻ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ്, മരുന്നുകൾ എന്നിവ ആദ്യഘട്ടത്തിൽ വിതരണം ചെയ്യും. വാക്സിൻ രജിസ്ട്രേഷന് ഹെൽപ് ​െഡസ്കും പ്രവർത്തിക്കും. ജനറൽ സെക്രട്ടറി ജി. രാജീവ്കുമാർ, ഭാരവാഹികളായ നന്ദനം രാജൻ പിള്ള, അൻസാർ ഖാദർ, മീനു സജീവ് തുടങ്ങിയവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story