Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅമ്പലപ്പുഴ...

അമ്പലപ്പുഴ മത്സ്യമാർക്കറ്റിൽ പൊലീസ്​ പരിശോധന

text_fields
bookmark_border
അമ്പലപ്പുഴ: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കു​െന്നന്ന ആരോപണത്തിൽ അമ്പലപ്പുഴയിലെ മത്സ്യലേല മാർക്കറ്റിൽ ​െപാലീസ് പരിശോധന നടത്തി. ഇരട്ടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന മത്സ്യലേല മാർക്കറ്റിനെതിരെയാണ് വ്യാപക പരാതി ഉയർന്നത്. അമ്പലപ്പുഴ ഡിവൈ.എസ് പി എം.ജി. സുരേഷ് കുമാറി​ൻെറ നിർദേശപ്രകാരം സി.ഐ എം.ജി. വിനോദ് കുമാർ, എസ്.ഐ ഹാഷിം, വനിത എസ്.ഐ അനിരൂപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിന്നവർക്കെതിരെ പൊലീസ്​ കേസെടുത്തു. പുലർച്ച മൂന്നോടെ പ്രവർത്തനം ആരംഭിക്കുന്ന മത്സ്യമാർക്കറ്റിൽ നൂറുകണക്കിന് ഇൻസുലേറ്റഡ് ലോറികളിലാണ് മീൻ എത്തിക്കുന്നത്. ചെറുകിട കച്ചവടക്കാർക്ക് ഇവിടെനിന്ന്​ ലേലം ചെയ്തു കൊടുക്കുകയാണ്. മീൻ വാങ്ങാൻ ആയിരക്കണക്കിന് കച്ചവടക്കാരാണ് ഇവിടെ എത്തുന്നത്. ദേശീയപാതയോരത്ത് പാർക്ക്​ ചെയ്യുന്ന മത്സ്യം നിറച്ച വാഹനത്തിൽനിന്ന്​ മലിനജലം തളംകെട്ടി നിൽക്കുന്നുവെന്ന പരാതിയും നിരവധി തവണ ഉയർന്നതാണ്. ​െപാലീസ് പലതവണ നിർ​േദശം നൽകിയെങ്കിലും പാലിക്കാൻ ഉടമ തയാറായില്ല. തുടർന്നാണ് ശനിയാഴ്​ച പുലർച്ച പരിശോധന നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന നിർ​േദശവും നൽകി. കാരുണ്യം-21 റിലീഫ്​ ആലപ്പുഴ: മുസ്​ലിം ലീഗ് സഖരിയ വാർഡ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ 'കാരുണ്യം-21' റിലീഫ് ജില്ല പ്രസിഡൻറ് എ.എം. നസീർ ഉദ്​ഘാടനം ചെയ്​തു. ജാഫരിയ്യ ജുമാമസ്ജിദ് ഇമാം ഷമീർ ബാഖവി ദുആ നിർവഹിച്ചു. വാർഡ് പ്രസിഡൻറ്​ കാസിം മീരാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബാബു ഷെറീഫ്​, സെക്രട്ടറി എ.കെ. ഷിഹാബുദ്ദീൻ, ടൗൺ പ്രസിഡൻറ്​ എ.എം. നൗഫൽ, പ്രവാസിലീഗ് ജില്ല പ്രസിഡൻറ്​ ഷുഹൈബ് അബ്​ദുല്ല, നവാസ് പുളിമൂട്ടിൽ, എം. രാജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story