Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറമദാൻ വിശേഷം

റമദാൻ വിശേഷം

text_fields
bookmark_border
ആലപ്പുഴയിൽ നോമ്പുതുറക്കാൻ ഇഫ്​താർ കിറ്റ്​ ആലപ്പുഴ: കോവിഡുകാലത്ത്​ നോമ്പുതുറക്കാൻ ഇഫ്​താർ കിറ്റ് റെഡി. ആലപ്പുഴ ഹലായീസ്​ റസ്​റ്റാറൻറിലാണ്​ വേറിട്ട കിറ്റ്​ ഒരുക്കിയിട്ടുള്ളത്​. 250 രൂപക്ക്​ ഒമ്പത്​ വിഭവം മുന്നിലെത്തും. ചിക്കൻ ബിരിയാണി, ബീഫ്​ റോസ്​റ്റ്​, പത്തിരി, തരിക്കഞ്ഞി, കഞ്ഞി, സ്​നാക്​സ്​​, റോസ്​ മിൽക്​​, ഫലൂഡ, ഈത്തപ്പഴം എന്നിവയടക്കമുള്ള ഭക്ഷണമാണ്​ കിറ്റിലുള്ളത്​. ഭക്ഷ്യസാധനങ്ങൾക്ക്​ സാധാരണ ഈടാക്കുന്ന നിരക്കി​െ​നക്കാൾ വില കുറവാണെന്നതാണ്​ പ്രത്യേകത. ​പാർ​സൽ വിതരണം വൈകീട്ട്​ നാലുമുതൽ രാത്രി ഒമ്പതുവരെയാണ്​. കോവിഡ്​ ഭീതിയിലും വിശ്വാസികൾക്ക്​ നോമ്പുതുറക്കാൻ സൗകര്യമൊരുക്കുന്നതി​ൻെറ ഭാഗമായാണ്​ കിറ്റ്​ തയാറാക്കിയതെന്ന്​ ഹലായീസ്​ റസ്​റ്റാറൻറ്​ ഉടമ മുഹമ്മദ്​ ഹനീഫ്​ സേട്ട്​ 'മാധ്യമ'ത്തോട്​ പറഞ്ഞു. ഇതിനൊപ്പം അറേബ്യൻ നാടുകളിൽ പ്രിയമുള്ള മട്ടൺ അലീസയും പ്രത്യേക തരിക്കഞ്ഞിയും ഉൾപ്പെടെ നോമ്പുതുറ വിഭവങ്ങൾക്ക്​ മാത്രമായി പ്രത്യേക കൗണ്ടറും തുറന്നിട്ടുണ്ട്​. സമൂസ, കട്ട്​ലറ്റ്​, പുന്നക്ക, ഇലയട, മുളകുബജി, പഴംെപാരി, ഉള്ളിവട അടക്കമുള്ളവ വിഭവങ്ങളാണ്​​ കിട്ടുക. ഇതുകൂടാതെ പതിവ്​ വിഭവങ്ങളായ ബിരിയാണി, അരിപ്പത്തിരി, ഷവർമ, അൽഫാം അടക്കമുള്ളവയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. APL IFTHAR KIT ആലപ്പുഴ ഹലായീസ്​ റസ്​റ്റാറൻറിലെ ഇഫ്​താർ കിറ്റ്​ മെനു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story