Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅഭിമന്യുവി​െൻറ...

അഭിമന്യുവി​െൻറ കൊലപാതകം ക്രൂരം- സി.പി.എം

text_fields
bookmark_border
അഭിമന്യുവി​ൻെറ കൊലപാതകം ക്രൂരം- സി.പി.എം ആലപ്പുഴ: ക്രിമിനലുകളെ ഉപയോഗിച്ച് കുട്ടികളെ കൊലപ്പെടുത്തുന്ന ആർ.എസ്.എസ്, ബി.ജെ.പി രാഷ്​​ട്രീയത്തി​ൻെറ ഇരയാണ്​ അഭിമന്യുവെന്ന്​ സി.പി.എം. വയലാറിൽ ശാഖയിൽ ചെല്ലാത്തതിന് അനന്തു എന്ന പ്ലസ്ടു വിദ്യാർഥിയെ ഏതാനും മാസം മുമ്പാണ്​ കൊലപ്പെടുത്തിയത്​. ആർ.എസ്.എസും ബി.ജെ.പിയും ഇത്തരം ക്രൂര പ്രവർത്തനം നിർത്തണമെന്ന്​ ജില്ല സെക്രട്ടറി ആർ. നാസർ ആവശ്യപ്പെട്ടു. പരിശീലനം സിദ്ധിച്ച ആർ.എസ്.എസ് ക്രിമിനലുകളാണ് കൊലപാതകത്തിന് പിന്നിൽ. വള്ളികുന്നത്ത് താവളമടിച്ചാണ് ആർ.എസ്.എസ്​ ക്രിമിനലുകൾ കൊലപാതകം നടത്തിയത്. ആർ.എസ്.എസ്, ബി.ജെ.പി നേതൃത്വം കൊലപാതകത്തിൽ പങ്കില്ലെന്ന് പറയുമ്പോൾ കാലങ്ങളായി പ്രതികൾ ആർ.എസ്.എസ് ശാഖയിൽ പങ്കെടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഭിമന്യുവി​​േൻറത്​ നിഷ്​ഠുരവും നിന്ദ്യവുമായ കൊലപാതകമാണെന്നും നാസർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story